27.5 C
Kottayam
Sunday, June 7, 2026

സഹോദരന്റെ വീട് ജ്യേഷ്ഠന്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തു; എ.സി ഉള്‍പ്പടെയുള്ള വീട്ടുപകരണങ്ങള്‍ കടത്തിക്കൊണ്ടുപോയി

Must read

കാഞ്ഞങ്ങാട്: അനുജന്റെ വീട് ജ്യേഷ്ഠന്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തു. അജാനൂര്‍ ചിത്താരി വാണിയം പാറയിലെ പ്രവാസിയായ അഷറഫിന്റെ വീടാണ് അതിക്രമിച്ച് കടന്ന് ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. അഷറഫിന്റെ ജ്യേഷ്ഠന്‍ ഹക്കീമും ഭാര്യയും അവരുടെ ബന്ധുക്കളായ നൗഷാദ്, മാഹിന്‍, അബ്ദുള്ള, അസൈനാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ ദിവസം തകര്‍ത്ത്.

അഷറഫ് കുടുംബസമേതം ഗള്‍ഫില്‍ താമസമാണ്. കോണ്‍ക്രീറ്റ് വീടിന്റെ രണ്ട് ബെഡ് റൂമുകളും, രണ്ടുബാത്തുറൂമുകളും മുഴുവനായും തകര്‍ത്തു. വീടിന് ഫിറ്റ് ചെയ്തിരുന്ന എസിയും, കട്ടിലുകളും മറ്റ് ഫര്‍ണിച്ചറുകളും ഹക്കീമും ഭാര്യയും കടത്തിക്കൊണ്ടുപോയി. അയല്‍വാസികള്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അഷറഫിന്റെ സ്വത്തുകള്‍ നോക്കി നടത്തുന്ന ഉബൈദ് ഹോസ്ദുര്‍ഗ് പോലീസ് പരാതി നല്‍കി. പോലീസ് എത്തി വീട് പൊളിച്ച് നീക്കുന്നത് തടഞ്ഞു. പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ കേസെടുത്തു.

അഷറഫിന്റെ പിതാവ് മൊയിലാക്കിരിയത്ത് മമ്മുഞ്ഞി ഹാജി എഴുതി നല്‍കിയ ചിത്താരി വില്ലേജില്‍ പെട്ട 14 സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച വീടാണ് അനുജന്‍ നാട്ടിലില്ലാത്ത സമയം നോക്കി ജ്യേഷ്ഠന്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. സ്വന്തം വീട് പുറമേ കാണുന്നതിന് വേണ്ടിയാണ് ഹക്കീം വീട് പൊളിച്ച് മാറ്റാന്‍ ശ്രമിച്ചതെന്ന് പറയപ്പെടുന്നു. വീട് പൊളിച്ചതില്‍ അഷറഫിന് 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ഹക്കീമിന്റെയും ഭാര്യയുടേയും പേരില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week