മുംബൈ: ആധുനിക ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഒന്നാണ് കോവിഡ് 19 എന്നും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ആഗോള തലത്തില്‍ സഹകരണം ആവശ്യമാണെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി.
ഇതൊരു പൊതുജനാരോഗ്യ പ്രശ്‌നവും മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള സാമ്പത്തിക മുരടിച്ച സൃഷ്ടിച്ച പ്രതിസന്ധിയുമാണ്. എല്ലാ രാജ്യങ്ങളും കോവിഡിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്നതിനാല്‍ ഈ പ്രതിസന്ധിയെ ചെറുത്തുതോല്‍പ്പിക്കാന്‍ ലോകരാജ്യങ്ങളുടെ സഹകരണവും കൂട്ടായ ശ്രമവും ആവശ്യമാണ്’- അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇന്റേണല്‍ മെഡിസിന്‍ സ്പെഷലിസ്റ്റ് ഡോ. സ്വപ്നെയില്‍ പരീഖ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് മഹേര ദേശായി, ന്യൂറോ സൈക്യാട്രിസ്റ്റ് ഡോ. രാജേഷ് എം പരിഖ് എന്നിവര്‍ ചേ4ന്നെഴുതിയ ‘ദ് കൊറോണ വൈറസ്: വാട്ട് യു നീഡ് ടു നോ എബൗട്ട് ദ് ഗ്ലോബല്‍ പാന്‍ഡെമിക്’ എന്ന പുസ്തകം ജിയോ മീറ്റ് വിഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.