25.6 C
Kottayam
Thursday, June 4, 2026

മാതാപിതാക്കളെയും 15 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെയും ക്രൂരമായി മർദ്ദിച്ച് യുവതി ; ദൃശ്യങ്ങൾ സിസിടിവിയിൽ കുടുക്കി ഭർത്താവ്

Must read

ഭുവനേശ്വർ : മാതാപിതാക്കളെയും 15 മാസം മാത്രം പ്രായമുള്ള തന്റെ പിഞ്ചു കുഞ്ഞിനെയും ഭാര്യ സ്ഥിരമായി മർദ്ദിക്കുന്നതോടെ വീടിനുള്ളിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് ഭർത്താവ്. ഒഡീഷയിലെ പുരി ജില്ലയിലെ ഗോപ് ഗ്രാമത്തിലാണ് സംഭവം. ഇതോടെ യുവതി ഇവരെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരിക്കുകയാണ്. കുട്ടിയെ യുവതി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ഇയാൾ പങ്കുവെക്കുകയും ചെയ്തു.

ഒപ്പം യുവതിക്കെതിരെ ഇയാൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് യുവതിയെ പൊലീസ് പിടികൂടിയത്.

അതേസമയം ഭർത്താവിന്റെ ആരോപണങ്ങൾ യുവതി നിഷേധിച്ചു. പകരം ഭർത്താവും ബന്ധുക്കളും ചേർന്നു തന്നെ പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചു. തനിക്ക് കഴിക്കാൻ ഭക്ഷണം പോലും ഭർത്താവിന്‍റെ വീട്ടുകാർ നൽകാറില്ലെന്ന് യുവതി പറഞ്ഞു. ഭർത്താവിന്‍റെ വീട്ടിൽ ശാരീരികമായും മാസനികമായി പീഡനം നേരിട്ടുവരികയായിരുന്നു താനെന്ന് യുവതി പറഞ്ഞു. നിരന്തരം ആക്രമിക്കപ്പെട്ടതോടെയാണ് ദേഷ്യം തീർക്കാൻ താൻ കുട്ടിയെ മർദ്ദിച്ചതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ഇവരെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിനെ ചേംബറില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ചെങ്ങന്നൂര്‍ കോടതിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് അമലാ ലോറന്‍സിന്റെ ചേംബറില്‍ ബുധനാഴ്ച...

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ…. വാഹനങ്ങളിൽ 18 തരം മോഡിഫിക്കേഷൻ ആകാം, ഏറിയ പങ്കും നിലവിലുള്ള മാറ്റങ്ങള്‍ തന്നെ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ മോട്ടോർ വാഹനങ്ങളിൽ നിയമപരമായി അനുവദിക്കാൻ കഴിയുന്ന വിവിധ തരത്തിലുള്ള മോഡിഫിക്കേഷനുകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു. ഗതാഗത വകുപ്പ് തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് കൃത്യമായി...

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

Popular this week