ടോക്കിയോ: ഒളിമ്പിക്സ് 400 മിറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ എം.പി ജാബിര്‍ സെമിഫൈനല്‍ കാണാതെ പുറത്ത്. ഏഴ് പേരുടെ ഹീറ്റ്സില്‍ അവസാന സ്ഥാനത്താണ് ജാബിര്‍ ഫിനിഷ് ചെയ്തത്. 25 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യന്‍ പ്രതീക്ഷയായ മനു ഭാക്കറും രാഹി സര്‍ണോബത്തും യോഗ്യതാ റൗണ്ടില്‍ പുറത്തായി. മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന മനു ഭാക്കര്‍ 11ാമതാണ് ഫിനിഷ് ചെയ്തത്. ഒളിമ്പിക്സില്‍ 400മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ജാബിര്‍.
വനിതാ വിഭാഗം ബോക്സിംഗില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ ലോവ്ലിന ബോര്‍ഹെയ്ന്‍. 69 കിലോ ഗ്രാം വിഭാഗത്തില്‍ ചൈനീസ് തായ്പെയ് താരം നിന്‍ ചിന്‍ ചെന്നിനെ തോല്‍പിച്ചു. സെമി ഫൈനലില്‍ കടന്നതോടെ ലോവ്ലിന ബോര്‍ഹെയ്ന്‍ മെഡലുറപ്പിച്ചു.
അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ കെസീന പെറോവയെ തോല്‍പ്പിച്ചത് ഷൂട്ട് ഓഫിലാണ്. ക്വാട്ടറില്‍ ദക്ഷിണ കൊറിയന്‍ താരമായിരിക്കും ദീപികയുടെ എതിരാളി. ടോപ് സീഡായ ആന്‍ സെന്നിനെ ആയിരിക്കും ദീപിക നേരിടുക. ഇന്ത്യന്‍ സമയം 11.30നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍.
അതേസമയം ഒളിമ്പിക്സില്‍ മെഡല്‍ ഉറപ്പിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങുന്നുണ്ട്. ബോക്സിംഗ് 60 കിലോഗ്രാം വിഭാഗത്തില്‍ ലോവ്ലിന ബോര്‍ക്കിന്‍ തായ്ലന്റ് താരത്തെ നേരിടും. വിജയിച്ചാല്‍ ലോവ്ലീന മെഡല്‍ ഉറപ്പിക്കും. ബാഡ്മിന്റണില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് പി വി സിന്ധു ജപ്പാനിന്റെ അക്കാനി യമാഗുച്ചിയെ നേരിടും. ഉച്ചയ്ക്ക് 1.15നാണ് സിന്ധുവിന്റെ മത്സരം. ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം ജപ്പാനെ നേരിടും. വനിതാ സംഘം അയര്‍ലന്റിനെയും നേരിടും.
അതേസമയം ഇന്ന് ടോക്യോ ഒളിമ്പിക്സില്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് തുടക്കമാകും. വനിതകളുടെ 100 മീ. ഹീറ്റ്സ് മത്സരങ്ങളാണ് ആരംഭിച്ചത്. 400 മീ. ഹര്‍ഡില്‍സ്, വനിതകളുടെ ട്രിപ്പിള്‍ ജമ്പ്, പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ എന്നിങ്ങനെയുടെ യോഗ്യത മത്സരങ്ങളും ഇന്നുണ്ട്. ആദ്യ ദിനം ഒരു ഫൈനല്‍ മത്സരവും അരങ്ങേറുന്നുണ്ട്. പുരുഷന്മാരുടെ 10000 മീറ്റര്‍ റേസ് ഫൈനല്‍ മത്സരം ഇന്നാണ്.
നാല് ഇനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 3000 മീ സ്റ്റിപ്പിള്‍ ചേസിന്റെ ഹീറ്റ്സില്‍ അവിനാഷ് സാവ്ലേ മത്സരിക്കും. വനിതകളുടെ 100 മീ. ഹീറ്റ്സില്‍ ദ്യുതി ചന്ദും പുരുഷന്മാരുടെ 400 മീ ഹര്‍ഡില്‍സില്‍ മലയാളി താരം എം പി ജാബിറും മത്സരിക്കും. 4X 400 മീറ്റര്‍ മിക്സഡ് റിലേയില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ ടീം ഇന്നിറങ്ങും. മലയാളിയായ അലക്സ് ആന്റണി റിലേ ടീമിലുണ്ട്.