FeaturedNews

പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജി.എസ്.ടിയില്‍ കൊണ്ടുവരാന്‍ നീക്കം

ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജി.എസ്.ടിയില്‍ കൊണ്ടുവരാന്‍ നീക്കം. ജി.എസ്.ടി കൗണ്‍സിലില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കും. സംസ്ഥാനങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കം.കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ജി എസ് ടി പരിധിയില്‍ കൊണ്ടുവരുന്നത് എതിര്‍ക്കുന്നത്.

പെട്രോളിയം ഉത്പന്നങ്ങള്‍ എജി പരിധിയില്‍ കൊണ്ടുവന്നാല്‍ നഷ്ടം കേന്ദ്രം വഹിക്കണമെന്ന സംസ്ഥാനങ്ങളുടെ നിര്‍ദേശം അംഗീകരിക്കില്ലെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. ഏവിയേഷന്‍ ഫ്യുവലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഏവിയേഷന്‍ ഫ്യുവലിന്റെ വാറ്റ് നികുതി 4 ശതമാനമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാനമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു.

എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇത് സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാനുള്ള അവകാശമുണ്ട് അതുകൊണ്ട് നികുതി കുറയ്ക്കാന്‍ സാധിക്കില്ല എന്ന നിലപാടെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയില്‍ കൊണ്ടുവരാന്‍ നീക്കം നടത്തുന്നത്. നഷ്ടം കേന്ദ്ര സര്‍ക്കാര്‍ വഹിച്ചാല്‍ പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയില്‍ കൊണ്ടുവരുന്നതില്‍ തടസമില്ലെന്ന് സംസ്ഥാനങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളോട് നീക്കത്തെ അനുകൂലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കും. മറ്റ് സംസ്ഥാനങ്ങള്‍ നീക്കത്തെ എതിര്‍ക്കും.

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.19 രൂപയും ഡീസലിന് 88.62 രൂപയുമാണ് വില. മുംബൈയില്‍ ഒരു പെട്രോള്‍ ലിറ്ററിന് 107.26 രൂപയും ഡീസലിന് 96.19 രൂപയുമാണ് വില. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് നൂറിന് താഴെയാണ് വില. 98.96 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് വില. ഡീസലിന് 93.26 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോള്‍ ലിറ്ററിന് 101.62 രൂപയും ഡീസലിന് 91.71 രൂപയുമാണ്.

സെപ്റ്റംബര്‍ അഞ്ചിനാണ് പെട്രോള്‍-ഡീസല്‍ വില അവസാനമായി കുറച്ചത്. പെട്രോള്‍ വില ലിറ്ററിന് 15 പൈസയായി കുറച്ചിരുന്നു. സെപ്റ്റംബര്‍ അഞ്ചിന് ഡല്‍ഹിയിലും മുംബൈയിലും പെട്രോളിന്റെ വില യഥാക്രമം 15 പൈസയും 14 പൈസയും കുറച്ചിരുന്നു. മൂന്ന് ദിവസം ഇന്ധനവിലയില്‍ സ്ഥിരത വരുത്തിയതിന് ശേഷമാണ് പുതുക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button