തൃശൂർ: മകന്റെ കുത്തേറ്റ് അമ്മ മരിച്ചു. മാള പട്ടാളപ്പടിയിൽ ഇന്ന് രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ആദിലിനെ (27) മാള പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക രോഗിയാണെന്ന് പൊലീസ് പറയുന്നു.
കുടുംബവഴക്കിനെത്തുടർന്ന് ആദിൽ ശൈലജയുടെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശൈലജയെ അയൽവാസികളുടെ സഹായത്തോടെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News