26.4 C
Kottayam
Wednesday, May 22, 2024

പ്രായപൂര്‍ത്തിയാകാത്ത മകളെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചു; സംഭവം പുറത്തറിഞ്ഞതോടെ ഒളിച്ചോടിയ അമ്മയും കാമുകനും പിടിയില്‍

Must read

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ഒമ്പത് വയസുകാരിയായ മകളെ പീഡിപ്പിച്ച ശേഷം ഒളിച്ചോടിയ അമ്മയും കാമുകനും പിടിയില്‍. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശിയായ 28-കാരി, കാമുകന്‍ സുഭാഷ് എന്നിവരെയാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്. സുഭാഷ് മകളെ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞതിന് പിന്നാലെയാണ് അമ്മയും കാമുകനും ഒളിച്ചോടിയത്. ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

2019 മാര്‍ച്ചിലാണ് ഒമ്പതും മൂന്നും വയസുള്ള പെണ്‍മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിയുടെ മൂത്തമകളെ കാമുകനായ സുഭാഷ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇക്കാര്യം പുറത്തറിയുകയും യുവതിയുടെ ഭര്‍ത്താവ് സംഭവത്തില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരും നാടുവിട്ടത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിന് സുഭാഷിനെതിരെയും കൂട്ട് നിന്നതിന് അമ്മയായ യുവതിക്കെതിരേയും പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week