ഷോക്കേറ്റ രണ്ടര വയസുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയും മകളും ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഷോക്കേറ്റ രണ്ടര വയസുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. തിരുവല്ലം മടത്തുനട സ്വദേശിനികളായ ഹേമ മോഹന്‍ (60) മകള്‍ നീതു (27) എന്നിവരാണ് മരിച്ചത്. ഇവരുടെ വീട്ടില്‍വെച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്.

വീടിന് മുന്നില്‍ ഇരുന്ന കളിക്കുകയായിരുന്ന നീതുവിന്റെ മകള്‍ക്ക് എര്‍ത്ത് കമ്പിയില്‍നിന്ന് ഷോക്കേറ്റു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നീതുവിനും അമ്മ ഹേമയ്ക്കും കുട്ടിയെ രക്ഷിക്കുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.

സമീപത്ത് ഉണ്ടായിരുന്ന പോലീസ് വാഹനത്തില്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ കൈയ്ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പോലീസ് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News