പോക്കറ്റില്‍ കിടന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു; കോഴിക്കോട്ടെ കച്ചവടക്കാരന് പൊള്ളലേറ്റു

കോഴിക്കോട്: മിഠായിത്തെരുവില്‍ പോക്കറ്റില്‍ കിടന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു. മിഠായിത്തെരുവിലെ ഒരു കച്ചവടക്കാരന്റെ ഫോണ്‍ ആണ് പോക്കറ്റില്‍ കിടന്ന് പൊട്ടിത്തെറിച്ചത്.

ഫോണ്‍ പൊട്ടിത്തെറിച്ചതോടെ കച്ചവടക്കാരന് പൊള്ളലേറ്റു. ഫുട് വെയര്‍ ജീവനക്കാരനായ ഇസ്മയിലിനാണ് പൊള്ളലേറ്റത്. പൊട്ടിത്തെറിക്കുമ്‌ബോള്‍ ഫോണ്‍ ചാര്‍ജ് ചെയ്യുകയായിരുന്നില്ല.

രണ്ട് ഫോണുകള്‍ ഒരുമിച്ച് പോക്കറ്റില്‍വെച്ച സമയത്തായിരുന്നു പൊട്ടിത്തെറി സംഭവിച്ചത്. പൊട്ടിത്തെറിച്ച ഫോണിന്റെ ബാറ്ററിയും മറ്റ് ഭാഗങ്ങളും കത്തി പോയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News