KeralaNews

തൃശൂരില്‍ അമ്മയും ഒന്നരവയസുള്ള മകളും മരിച്ച നിലയില്‍; മകളെ കൊന്ന് അമ്മ ജീവനൊടുക്കിയെന്ന് സംശയം

തൃശൂര്‍: അമ്മയും ഒന്നര വയസുള്ള കുഞ്ഞും വീട്ടില്‍ മരിച്ച നിലയില്‍. തൃശൂര്‍ ഇരട്ടപ്പുഴ മണവാട്ടി പാലത്തിനടുത്തുള്ള വീട്ടിലാണ് സംഭവം. ബ്ലാക്കാട് ചക്കാണ്ടന്‍ ഷണ്‍മുഖന്റെ മകള്‍ ജിഷ (24) മകള്‍ ദേവാംഗന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഒരു മണിയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്.

സംഭവ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഭര്‍ത്താവ് പേരകം സ്വദേശി അരുണ്‍ ലാല്‍ ഒന്നരമാസങ്ങള്‍ക്ക് മുമ്പ് വിദേശത്തേക്ക് മടങ്ങിയിരുന്നു. മകളെ ഷാളില്‍ കെട്ടിത്തൂക്കിയ ശേഷം ജിഷ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker