29.7 C
Kottayam
Saturday, June 13, 2026

സംസ്ഥാനത്ത് ഇനിയും അല്‍ഖ്വയ്ദ ഭീകരര്‍ ഉണ്ടെന്ന് എൻ.ഐ.എ.

Must read

കൊച്ചി:സംസ്ഥാനത്ത് ഇനിയും അല്‍ഖ്വയ്ദ ഭീകരരുണ്ടെന്ന് എന്‍ഐഎയുടെ വെളിപ്പെടുത്തല്‍.ഇതര സംസ്ഥാനത്തൊഴിലാളികള്ക്കൊപ്പം അല്‍ഖ്വയ്ദ ഭീകരരും തങ്ങുന്നുവെന്നാണ് രഹസ്യവിവരം. ഇവര്‍ക്കായി വ്യാപക തിരച്ചില്‍ നടക്കുന്നുണ്ട്. എന്‍ഐഎ കൂടാതെ സംസ്ഥാന പോലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്.

എറണാകുളം ജില്ലയില്‍ ആയിരത്തിലധികം ലേബര്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.. കഴിഞ്ഞ ദിവസം എന്‍ഐഎ നടത്തിയ റെയ്ഡില്‍ മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ പിടികൂടിയിരുന്നു. പെരുമ്പാവൂരിന് സമീപം മുടിക്കലില്‍ നിന്ന് രണ്ടു പേരെയും കളമശേരി പാതാളത്ത് നിന്നു ഒരാളെയുമാണ് പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമാണ് ഇവര്‍ തങ്ങിയത്.

ഇതരസംസ്ഥാന തൊഴിലാളികളെ കേരളത്തില്‍ എത്തിക്കുന്ന ഏജന്‍സികളും എന്‍ഐഎയുടെ നിരീഷണത്തിലാണ്. ബംഗാളില്‍ നിന്നും ആസാമിലെ ചില പ്രത്യേക സ്ഥലങ്ങളില്‍ നിന്നുമാണ് ഏജന്‍സികള്‍ ഇതരസംസ്ഥാനത്തൊഴിലാളികളെ കൂട്ടത്തോടെ കേരളത്തില്‍ എത്തിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചില മുസ്ലിം തീവ്രവാദ സംഘടനകളുടെ സഹായം അല്‍ഖ്വയ്ദ ഭീകരര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎക്ക് സൂചന ലഭിച്ചു. സംസ്ഥാനത്ത് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പോലീസ് ഇന്റലിജന്‍സിന് നിരവധി തവണ വിവരങ്ങള്‍ കൈമാറിയിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

Popular this week