KeralaNews

നിയസഭയിലെ കയ്യാങ്കളി: കോടതിയുടെ വിധി അംഗീകരിക്കുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎം മാണിയുടെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ കൈയ്യാങ്കളിയുണ്ടാവുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസ് നിലനിൽക്കുമെന്ന തിരുവനന്തപുരം സിജെഎം കോടതിയുടെ വിധി അംഗീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോടതികൾ അവരുടേതായ സ്വതന്ത്ര നിലപാട് വെച്ചാണ് കാര്യം വിലയിരുത്തുക. അത് ഏത് തീരുമാനമായാലും അത് അംഗീകരിച്ച് മുന്നോട്ട് പോകുകയേ സർക്കാർ ചെയ്യൂകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമസഭയിൽ പല കാര്യങ്ങളും നിയമസഭാംഗങ്ങൾ തമ്മിൽ ചർച്ച നടക്കുമ്പോൾ വീറോടും വാശിയോടും ഏറ്റുമുട്ടാറുണ്ട്. എന്നാൽ ആ പക വച്ചു മുന്നോട്ട് പോകുന്നതല്ല പതിവ് ചർച്ച നടത്തി പരിഹരിച്ചു മുന്നോട്ട് പോകും. എല്ലാ നിയമസഭകളിലും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. സമാധാനപരമായി മുന്നോട്ട് പോകുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് അത്തരമൊരു നിലപാട് തന്നെയാണ് ഈ കാര്യത്തിൽ സർക്കാർ സ്വീകരിച്ചത് – മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭ കൈയാങ്കളി കേസിൽ സംസഥാന സർക്കാരിന് തിരിച്ചടി നൽകിയാണ് മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമത്തിനിടെ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം തിരുവനന്തപുരം സിജെഎം കോടതി തള്ളിയത്. മന്ത്രിമാരായ കെടി.ജലീലും ഇ.പി.ജയരാജനും അടക്കം ആറു ഇടതുനേതാക്കളാണ് കേസിലെ പ്രതികള്‍.

ബാർക്കോഴക്കസിൽ ആരോപണവിധേയനായ കെ.എം.മാണിയുടെ ബജറ്റ് പ്രസംഗ തടസ്സപ്പെടുത്താനായിരുന്നു പ്രതിപക്ഷ ശ്രമത്തിനിടെയായിരുന്നു കൈയാങ്കളി. 2015 മാർച്ച് 13ന് പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്പീക്കറുടെ കസേരയും കമ്പ്യൂട്ടറും മൈക്കും പ്രതിപക്ഷാംഗങ്ങള്‍ നശിപ്പിച്ചു. നിയമസഭ ക്ക് ഏറ്റവും നാണക്കേടുണ്ടാക്കിയ സംഭവത്തിൽ അന്വേഷണ നടത്തിയ പൊലീസ് വി.ശിവൻകുട്ടി, ഇപി ജയരാജൻ, കെടിജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്‌ മാസ്റ്റർ, സി.കെ.സദാശിവന്‍ എന്നീ പ്രതിപക്ഷ എംഎഎമാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

രണ്ടരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. കഴിഞ്ഞ സർക്കാരിൻറെ കാലത്താണ് റിപ്പോർട്ട് നൽകിയത്. വി.ശിവൻകുട്ടി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൻറെ അടിസ്ഥാനത്തിൽ കേസ് പിൻവലിക്കാൻ പിണറായി വിജയൻ ഉത്തരവട്ടിത്. പൊതുതാൽപര്യ മുൻനിർത്തിയാണ് കേസ് പിൻവലിക്കുന്നതെന്ന സർക്കാർ വാദം കോടതി തള്ളി.

സഭക്കുള്ളിൽ നടന്നതും ക്രിമിൽ പ്രവർത്തനമായതിനാൽ സാമാജികരുടെ പരിരക്ഷ ലഭിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. . സുപ്രീംകോടതി- ഹൈക്കോടതി വിധികൾ പരമാർശി്ച്ചു കൊണ്ടാണ് കോടതിയുടെ വിധി. കേസ് പിൻവലിക്കാനുള്ള സർക്കാരിൻറെ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവാണ് തടസ്സഹർജി നൽകിയത്.

കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം കോടതിയെ ബോധ്യപ്പെടുത്തേണ്ടെന്ന് സർക്കാർ അഭിഭാഷകരുടെ ഉത്തരവാദിത്വമാണെന്ന് കോടതി പറയുന്നു. പ്രോസിക്യൂഷന് വേണ്ട ഹാജരായ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീനയും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനും തമ്മിൽ കോടതിയിൽ രൂക്ഷമായ വാദപ്രതിവാദമാണ് കോടതിയിൽ നടന്നത്. വാദത്തിനിടെ രൂക്ഷമായ തർക്കമുണ്ടായ സഹാചര്യത്തിലാണ് കോടതി വ്യക്തത വരുത്തിയത്. സിജെഎം കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകാനാണ് സാധ്യത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker