31.1 C
Kottayam
Tuesday, May 14, 2024

ഇത്തവണ കാലവര്‍ഷം പതിവിലും നേരത്തെ; മണ്‍സൂണ്‍ ഈ മാസം തന്നെ എത്തിയേക്കും

Must read

കൊച്ചി: മെയ് മാസം മൂന്നാമത്തെ ആഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുമെന്ന് സൂചന. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പതിവിലും നേരത്തെ നേരത്തെ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മെയ് മാസം മധ്യത്തോടെ ബംഗാള്‍ ഉള്‍ക്കടലിലും ഇതിന് പിന്നാലെ അറബി കടലിലും ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടുക്കും. 2000ന് ശേഷം മെയ് മാസത്തില്‍ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചിട്ടില്ല. എന്നല്‍ ഇത്തവണ മണ്‍സൂണ്‍ നേരത്തെ കേരളത്തിലേക്ക് എത്താനുള്ള എല്ലാ ഘടങ്ങളും അനുകൂലമായിരിക്കുകയാണ്.

മാഡന്‍ ജൂലിയന്‍ ഒസിലേഷന്‍ എന്ന പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള വായു പ്രവാഹം സജീവമായത് മണ്‍സൂണിനെ തുണച്ചു. കാറ്റിനൊപ്പം മഴമേഘങ്ങളുടേയും സഞ്ചാരം വേഗത്തില്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്താനുള്ള സാധ്യത ആഗോള മഴപ്പാത്തിയായ മാഡന്‍ ജൂലിയന്‍ ഓസിലേഷനിലൂടെ വരുന്നു. കിഴക്കന്‍ പസഫിക് സമുദ്രത്തിലെ താപനില കുറയുന്ന ലാനിന പ്രതിഭാസവും മണ്‍സൂണ്‍ മഴയ്ക്ക് ഗുണകരമാവുന്ന വായുപ്രവാഹവും എത്തുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week