അതിരപ്പിള്ളി: തൃശൂരിലെ തുമ്പൂര്‍മുഴിയില്‍ ആറ് കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് തുമ്പൂര്‍മുഴി ഉദ്യാനത്തിലും സമീപത്തെ പുഴയോരത്തും കുരങ്ങന്മാരുടെ ജഡം കണ്ടെത്തിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉദ്യാനം അടച്ചിട്ടിരിക്കുകയാണ്.
വനപാലകരും മൃഗരോഗ വിദഗ്ധരും സ്ഥലത്തെത്തി ചത്ത കുരങ്ങുകളെ പരിശോധിച്ചു. കുരങ്ങു പനിയല്ല കുരങ്ങുകള്‍ ചത്തതിന് കാരണമെന്നും ആശങ്കയുടെ കാര്യമില്ലെന്നുമാണ് വനപാലകരുടെ പ്രാഥമിക നിഗമനം.
ജഡങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ആന്തരികാവയവങ്ങള്‍ പരിശോധനക്കായി തൃശൂരിലെ വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുരങ്ങുകള്‍ ചത്തതിന്റെ യഥാര്‍ഥ കാരണം ഒരാഴ്ചക്കുള്ളില്‍ അറിയാമെന്ന് പരിയാരം റേഞ്ച് ഓഫീസര്‍ പറഞ്ഞു. കൊവിഡ് കാലത്ത് കുരങ്ങുകള്‍ ചത്തത് ഭീതി പരത്തിയിട്ടുണ്ട്.