KeralaNews

അലോപ്പതി ഡോക്ടറെന്ന വ്യാജേന രോഗികളെ ചികിത്സിച്ച ഹോമിയോ ഡോക്ടര്‍ പിടിയില്‍

കൊച്ചി: അലോപ്പതി ഡോക്ടറെന്ന വ്യാജേന രോഗികളെ ചികിത്സിച്ച ഹോമിയോ ഡോക്ടര്‍ പിടിയില്‍. അങ്കമാലി മഞ്ഞപ്ര സെന്റ്. ഫിലോമിനാസ് ക്ലിനിക്കിലെ ഡോക്ടര്‍ കൊട്ടാരക്കര സ്വദേശി അജയ് രാജാണ് പിടിയിലായത്.

കൊല്ലത്ത് നിന്നാണ് ഇയാള്‍ വ്യാജ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. ഇന്നലെ ആലുവയില്‍ പിടിയിലായ വ്യാജ വനിതാ ഡോക്ടറും സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചത് ഇതേ സ്ഥലത്ത് നിന്നാണെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം എറണാകുളം എടത്തലയില്‍ നിന്നാണ് വ്യാജ വനിതാ ഡോക്ടര്‍ പിടിയിലായത്. മെഡിക്കല്‍ രജിസ്ട്രേഷന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ചികിത്സ നടത്തിയ റാന്നി സ്വദേശി സംഗീത ബാലകൃഷ്ണനാണ് (45) അറസ്റ്റിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker