കൊച്ചി: എ.ഡി.ജി.പി വിജയ് സാക്കറെയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശികളായ നസീര്‍, മുഷ്താഖ് എന്നിവരാണ് പിടിയിലായത്.
ഫേസ്ബുക്കിലൂടെ പണം നല്കാന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ജിയാസ് ജമാലില്‍ നിന്നും പണം തട്ടാനായിരുന്നു ശ്രമം. പ്രതികളെ ഇന്ന് കൊച്ചിയിലെത്തിക്കും. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ 10,000 രൂപ ആവശ്യപ്പെടുകയും ഗൂഗിള്‍ പേയിലൂടെ നല്‍കാനും നിര്‍ദ്ദേശിക്കുകയായിരുന്നു. സംഭവത്തില്‍ ഇന്‍ഫോപാര്‍ക്ക് സൈബര്‍ ക്രൈം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News