28.4 C
Kottayam
Saturday, June 6, 2026

കുപ്രസിദ്ധ ഗുണ്ട അമ്മഞ്ചേരി സിബി മരിച്ച നിലയില്‍

Must read

കോട്ടയം: കുപ്രസിദ്ധ ഗുണ്ട അമ്മഞ്ചേരി സിബിയെ മരിച്ച നിലയില്‍ കണ്ടെത്തി. അതിരമ്പുഴ വില്ലേജില്‍ മാന്നാനം കരയില്‍ അമലഗിരി ഗ്രേസ് കോട്ടേജില്‍ ജോണ്‍ മകന്‍ അമ്മഞ്ചേരി സിബി എന്നു വിളിക്കുന്ന സിബി ജി. ജോണി(38)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമ്മഞ്ചേരി ഗാന്ധിനഗര്‍ ഹൗസിംഗ് കോളനിയിലെ വാടക വീട്ടിനു പുറകുവശത്താണ് രാവിലെ മൃതദേഹം കണ്ടത്. വിവരമറിഞ്ഞെത്തിയ ഗാന്ധിനഗര്‍ പോലീസ് സ്ഥലത്ത് പരിശോധന നടത്തി. അടുക്കള വശത്ത് ഗ്രില്ലിനോടു ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് ടെറസില്‍ കയറാന്‍ ഉപയോഗിച്ച ഏണിയും ഒഴിഞ്ഞ മദ്യക്കുപ്പിയും വെള്ളക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. പുതിയ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കെട്ടി ടെറസില്‍ നിന്നും താഴേക്കു ചാടുകയായിരുന്നു എന്നാണ് പ്രഥമിക നിഗമനം.

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയായിരുന്നു സിബി. കോട്ടയം ജില്ലയിലെ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലും സമീപ സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള പിടിച്ചുപറി, ദേഹോപദ്രവം, കൊലപാതകശ്രമം, ആയുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിക്കുക, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക, പോലീസ് വാഹനത്തിന് കേടുപാടുകള്‍ വരുത്തുക തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ പ്രതികയായ ഇയാളം നേരത്തെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു.

ബ്ലേഡ് പലിശയ്ക്ക് പണമിടപാട് നടത്തി വന്നിരുന്നതും മണര്‍കാട് ക്രൗണ്‍ ക്ലബ്ബില്‍ 2020 ജൂലൈയില്‍ നടന്ന 18 ലക്ഷത്തില്‍പ്പരം രൂപയുടെ ചീട്ടുകളി നടത്തിയ കേസിലും പ്രതിയുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week