KeralaNews

സ്നേഹം കൈമാറുന്ന ഡി.വൈ.എഫ്.ഐ പൊതിച്ചോറുകൾ, കോഴിക്കോടിന് പിന്നാലെ കോട്ടയത്തെ പൊതിച്ചോറിലും കത്തിനൊപ്പം പണം

കോട്ടയം: കൊവിഡ് ഇടവേളയ്ക്കുശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈ.എഫ്.ഐ ആരംഭിച്ച പൊതിച്ചോറ് വിതരണത്തിൽ ഭക്ഷണത്തിനൊപ്പം ചികിത്സാ സഹായവും. മെഡിക്കൽ കോളേജിൽ വിതരണം ചെയ്ത പൊതിച്ചോറിനുള്ളിലാണ് , ഒരു കത്തും ഒപ്പം അഞ്ഞൂറ് രൂപയും വച്ച് പേരറിയാത്ത രോഗിയ്ക്കും കൂട്ടിരിപ്പുകാരനും വീട്ടമ്മ സമ്മാനമായി നൽകിയത്. ഈ സമ്മാനം ഡിവൈ.എഫ്.ഐ പ്രവർത്തകരെ കാണിച്ചാണ് രോഗിയുടെ കൂട്ടിരിപ്പുകാരൻ സന്തോഷ് പങ്കു വച്ചത്.

തിളാഴ്ച ഉച്ചയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അപ്രതീക്ഷിതമായ സംഭവങ്ങൾ ഉണ്ടായത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേരത്തെ ഡിവൈ.എഫ്.ഐ പൊതിച്ചോർ വിതരണം ചെയ്തിരുന്നു. കൊവിഡിനെ തുടർന്നു ഇടക്കാലത്ത് നിർത്തി വച്ചിരുന്ന പൊതിച്ചോർ വിതരണം കഴിഞ്ഞ 18 നാണ് പുനരാരംഭിച്ചത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ഡിവൈ.എഫ്.ഐ കുറിച്ചി മേഖലാ കമ്മിറ്റിയാണ് പൊതിച്ചോർ വിതരണം ഏറ്റെടുത്തിരുന്നത്.

ഉച്ച മുതൽ തന്നെ പൊതിച്ചോർ വാങ്ങാൻ നിരവധി ആളുകളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിരുന്നത്. ഇതിനിടെയാണ് പൊതിച്ചോർ വാങ്ങി വാർഡിലേയ്ക്കു പോയ ഒരു രോഗിയുടെ കൂട്ടിരിപ്പുകാരൻ മടങ്ങിയെത്തിയത്. തുടർന്നു, ഈ പൊതിച്ചോർ കാട്ടിയ ശേഷം ഇതിനുള്ളിലുള്ള ഒരു കത്തും ഡിവൈഎഫ്.ഐ പ്രവർത്തകരെ ഇദ്ദേഹം കാട്ടി. – ഇത് നാളത്തെ ഊണിന് വേണ്ടി വേഗം സുഖമായി വീട്ടിലെത്തട്ടെ – എന്ന കുറിപ്പോടെയാണ് കത്തും അഞ്ഞൂറു രൂപയും ലഭിച്ചത്. ഇതിന്റെ സന്തോഷം കൂടി പങ്കു വച്ചാണ് രോഗിയുടെ കൂട്ടിരിപ്പുകാർ മടങ്ങിയത്.

കഴിഞ്ഞ ദിവസം കോഴിക്കോട് വിതരണം ചെയ്ത പൊതിച്ചോറിലും മകളുടെ പിറന്നാളിന് പ്രാർത്ഥന തേടി വീട്ടമ്മ പണം കരുതിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button