മഞ്ജുവിനും മോഹൻലാലിനും ചെക്ക്! സൈക്കിളിൽ കൊടൈക്കനാല്‍ കാഴ്ച കണ്ട് നടി നിമിഷ

കേരളത്തിനകത്തും പുറത്തുമായി ഇൗ വർഷം നിരവധി യാത്രകൾ നടത്തിയ നടിയാണ് നിമിഷ സജയൻ. യാത്രയിലെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാറുമുണ്ട്. ദാൽ തടാകത്തിലൂടെയുള്ള ശിക്കാര യാത്ര, പഹൽഗാം യാത്ര, കാക്കാത്തുരത്തിന്റെ ഗ്രാമഭംഗി ആസ്വദിച്ചുള്ള യാത്ര, വയനാട് യാത്ര അങ്ങനെ യാത്രയുടെ പൊടിപൂരമായിരുന്നു ഇൗ വർഷം. നിമിഷയുടെ ഇൻസ്റ്റഗ്രാമിൽ നിന്നും മനസ്സിലാക്കാം താരത്തിന്റെ യാത്രാപ്രണയം.

ഇപ്പോഴിതാ കൊടൈക്കനാലിന്റെ കാഴ്ചകളിലേക്ക് എത്തിയിരിക്കുന്ന ചിത്രങ്ങളാണ് ഏറ്റവും പുതിയതായി നിമിഷ പങ്കുവച്ചിരിക്കുന്നത്. കൊടൈക്കനാലിന്റെ സൗന്ദര്യത്തിൽ സൈക്കിള്‍ ചവിട്ടുന്ന ചിത്രവും നിമിഷ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. തണുപ്പിന്റെ മേലങ്കിയണിഞ്ഞ കൊടൈക്കനാല്‍ കാഴ്ചക്കാരുടെ അവധിക്കാല ഡെസ്റ്റിനേഷനുകളിലൊന്നാണ്.

കുറഞ്ഞ ചെലവിൽ കൂടുതൽ കാഴ്ചകൾ ഒരുക്കുന്ന കൊടൈക്കനാൽ സഞ്ചാരികളുടെ പ്രിയയിടമാണ്. കയ്യിൽ നില്‍ക്കുന്ന ചെലവില്‍ രസകരമായ യാത്ര. അന്നും ഇന്നും ഇതാണ് കൊടൈക്കനാലിന്റെ ആകർഷണം. രണ്ടോ മൂന്നോ ദിവസം ചുറ്റിക്കറങ്ങി കണ്ടാസ്വദിക്കാനുള്ള വിശേഷങ്ങൾ ഉള്ളതു കൊണ്ട് മടുപ്പു തോന്നില്ല.

നീല നിറഞ്ഞ തടാകവും പൈന്‍മരക്കാടുകളും പച്ചകംബളം നീട്ടിവിരിച്ചതുപോലുള്ള ഗോള്‍ഫ് മൈതാനങ്ങളും കുതിര സവാരിയും മാത്രമല്ല കൊടൈക്കനാലിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. നിരവധി അദ്ഭുത കാഴ്ചകളുടെ പറുദീസയാണിവിടം.അവധിക്കാല കേന്ദ്രങ്ങള്‍ എന്നു മാത്രമല്ല, ഹണിമൂണ്‍ കേന്ദ്രമെന്ന നിലയിലും കൊടൈക്കനാലിന് പ്രശസ്തിയുണ്ട്.

നേരത്തെ മഞ്ജു വാര്യരും മോഹൻലാലും പങ്കുവെച്ച സൈക്കിൾ സവാരി ചിത്രങ്ങൾ വൈറലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News