കൊച്ചി ഇടപ്പള്ളി ലുലു മാളില്‍ യുവതിക്കു നേരേ വീണ്ടും അതിക്രമം. യുവതിയുടെ മുന്‍പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് കളമശേരി പൊലീസ് അന്വേഷണം നടത്തുന്നത്.
ക്രിസ്മസ് ദിനം രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. 26ന് തന്നെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു. പ്രതിയെന്നു സംശയിക്കുന്നയാളുടെ ദൃശ്യങ്ങളും ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഇയാള്‍ മാളിലെ എസ്‌കലേറ്ററിനു സമീപത്തു നില്‍ക്കുന്നതും റോഡിലൂടെ നടക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് കളമശേരി ഇന്‍സ്‌പെക്ടര്‍ സന്തോഷ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News