24.3 C
Kottayam
Saturday, June 6, 2026

കാഞ്ഞങ്ങാട് നഗരസഭാ തെരഞ്ഞെടുപ്പ്,എല്‍.ഡി.എഫിനെ പിന്തുണച്ച ലീഗ് കൗണ്‍സിലര്‍മാര്‍ രാജിക്കത്ത് നല്‍കി

Must read

കാസർകോട്: കാഞ്ഞങ്ങാട് മുൻസിപ്പിൽ ചെയർ പേഴ്സൺ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ സ്ഥാനാർഥിക്ക് വോട്ടു ചെയ്യുകയും വോട്ട് അസാധുവാക്കുകയും ചെയ്ത പാർട്ടി പ്രതിനിധികൾക്കെതിരെ നടപടി വേണമെന്ന മുസ്ലീം ലീ​ഗിൽ ആവശ്യം. മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ നിരുത്തരവാദിത്തപരമായ വോട്ട് ചെയ്ത മൂന്ന് കൗൺസിലർമാർ രാജിവയ്ക്കണമെന്നാണ് കാഞ്ഞങ്ങാട് മുസ്ലീംലീ​ഗ് മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടത്.

നടപടി വിവാദമായതോടെ എല്‍.ഡി.എഫിന്‌ വോട്ട് നൽകിയ മൂന്ന് കൗൺസിലർമാരും മുസ്ലീംലീ​ഗ് നേതൃത്വത്തിന് രാജിക്കത്ത് നൽകി. തങ്ങൾക്ക് കൈയ്യബദ്ധം പറ്റിയതാണെന്നാണ് മൂന്ന് പേരും രാജിക്കത്തിൽ പറയുന്നത്. കൗൺസിലർമാരുടെ രാജിക്കത്തിൽ അന്തിമ തീരുമാനം മുസ്ലീംലീ​ഗ് ജില്ലാ കമ്മിറ്റിയാവും സ്വീകരിക്കുക.

കാഞ്ഞങ്ങാട് നഗരസഭയിലെ രണ്ട് മുസ്ലീം ലീഗ് അംഗങ്ങളാണ് സിപിഎം ചെയർപേഴ്സൺ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്. ഇതോടെ 24 ൽ നിന്നും 26 ആയി വോട്ട് ഉയർന്ന് സി പി എം പ്രതിനിധി കെ.വി സുജാത ടീച്ചർ കാഞ്ഞങ്ങാട് ന​ഗരസഭാ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം വാർഡിലെ മെമ്പർ അസ്മ മാങ്കാവും 27-ാം വാർഡ് മെമ്പർ ഹസ്ന റസാക്കുമാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത ലീഗ് പ്രതിനിധികൾ. ലീ​ഗ് പ്രതിനിധികൾ അബദ്ധത്തിൽ വോട്ട് ചെയ്തുവെന്നാണ് യുഡിഎഫ് നൽകുന്ന വിശദീകരണം.

രണ്ട് പേർ മാറ്റിക്കുത്തിയത് പോരാതെ ഒരു മുസ്ലീം ലീഗ് പ്രതിനിധിയുടെ വോട്ട് അസാധു കൂടി ആയതോടെ അംഗബലം 13 ആയിട്ടും യു ഡി എഫ് സ്ഥാനാർത്ഥിയുടെ വോട്ട് പത്തായി ചുരുങ്ങി. 6 അംഗങ്ങളുണ്ടായിട്ടും ബി ജെ പി സ്ഥാനാർത്ഥിക്ക് കിട്ടിയത് 3 വോട്ട് മാത്രം. 3 പേരുടെ വോട്ട് അസാധുവായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week