EntertainmentKeralaNews

‘വീട്ടില്‍ വന്നാല്‍ താറാവ് കറിവച്ചു തരാം’ അമ്മയെ ചേര്‍ത്ത് നിര്‍ത്തി മോഹന്‍ലാല്‍ – വൈറല്‍ വീഡിയോ

തൊടുപുഴ: മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. തരുണ്‍ മൂര്‍ത്തിയാണ് എല്‍ 360 എന്ന് താല്‍കാലികമായി പേരിട്ട ചിത്രത്തിന്‍റെ സംവിധാനം ഇപ്പോള്‍ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോയാണ് വൈറലാകുന്നത്.

ആരാധികയായ അമ്മയെ ചേര്‍ത്ത് നിര്‍ത്തി നടക്കുന്ന മോഹന്‍ലാലിന്‍റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയായ അമ്മ മോഹന്‍ലാലിനെ കാണുവാനാണ് സെറ്റില്‍ എത്തിയത്. ഇരുവരും ഒരു കുടകീഴില്‍ നടക്കുന്നതും അവരുടെ തമ്മിലുള്ള സംഭാഷണവുമാണ് വൈറലാകുന്നത്. 

ഷൂട്ടിങ് കഴിഞ്ഞ് പോകുവാണോ എന്ന അമ്മയുടെ ചോദ്യത്തിന്, ഞങ്ങളെ പറഞ്ഞ് വിടാൻ ധൃതി ആയോ എന്നാണ് മോഹൻലാൽ തിരിച്ചു ചോദിക്കുന്നത്. ഇത്രയും നല്ല സ്ഥലത്തുവന്നിട്ട് വേഗം തിരിച്ചുപോകാന്‍ പറ്റില്ലെന്ന് പറയുന്ന മോഹന്‍ലാല്‍ അമ്മയോട് വീട് എവിടെയാണെന്ന് ചോദിക്കുന്നു. അടുത്ത് തന്നെയാണെന്നും വീട്ടില്‍ വന്നാല്‍ താറാവ് കറിവച്ചു തരാം എന്നും അമ്മ പറയുന്നു.

രണ്ട് ദിവസം കാണുമെന്നും വീണ്ടും കാണാം എന്ന് പറഞ്ഞാണ് അമ്മയോട് മോഹന്‍ലാല്‍ വിട പറയുന്നത്. ഈ ചിത്രത്തിന്റെതന്നെ ചിത്രീകരണത്തിനിടെ ഇതേ അമ്മയോട് കാറിൽ കയറുന്നതിനിടെ പോരുന്നോ എന്റെകൂടെ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്ന വീഡിയോ നേരത്തേ വൈറലായിരുന്നു.

 

മോഹൻലാല്‍ നായകനായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തിന്റെ പ്രമേയം പുറത്തുവിട്ടിട്ടില്ല. തികച്ചും സാധാരണക്കാരനായ ഒരു കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത്. എല്‍ 360ന്റെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ പുറത്തുവിട്ടത് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചതിനാല്‍ ഹിറ്റായിരിക്കുകയാണ്.

സംവിധാനം നിര്‍വഹിക്കുന്നത് തരുണ്‍ മൂര്‍ത്തിയാണ്. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന്  സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയതും ചര്‍ച്ചയായിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായ എല്‍ 360ന്റെ സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. എല്‍ 360 വൈകാതെ തന്നെ തുടങ്ങാൻ മോഹൻലാല്‍ നിര്‍ദ്ദേശിച്ചതിനാലാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button