27.6 C
Kottayam
Thursday, June 4, 2026

കണ്ടപ്പോള്‍ ആവേശമാണ്, വര്‍ഷങ്ങള്‍ക്ക് ശേഷത്തേക്കാള്‍ ഇഷ്ടപ്പെട്ടത്, പക്ഷേ ആ സമയത്ത് എനിക്ക് എന്റെ സിനിമയെ താഴ്ത്തിക്കെട്ടി പറയാന്‍ പറ്റില്ലല്ലോ; ധ്യാന്‍ ശ്രീനിവാസന്‍

Must read

കൊച്ചി:വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയേക്കാള്‍ കൂടുതല്‍ തനിക്ക് ഇഷ്ടമായത് ‘ആവേശം’ ആണെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ എത്തിയതോടെ വിഷു നമ്മള്‍ തൂക്കി എന്നും ആവേശത്തിന്റെ സെക്കന്‍ഡ് ഹാഫ് ലാഗ് ആണെന്നും ധ്യാന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ അത് തമാശയ്ക്ക് പറഞ്ഞതാണ് എന്നാണ് ധ്യാന്‍ ഇപ്പോള്‍ പറയുന്നത്.

ആവേശം റിലീസ് ചെയ്യുന്നതിന് മുമ്പേ അതിന്റെ റിപ്പോര്‍ട്ട് കിട്ടിയിരുന്നു. അന്ന് അങ്ങനെ പറഞ്ഞത് തമാശയ്ക്ക് മാത്രമായിരുന്നു. ഫെസ്റ്റിവല്‍ സീസണിലാണ് നമ്മുടെ സിനിമ വരുന്നത്. അങ്ങനെയൊരു ക്ലാഷ് വരുന്ന സമയത്ത് നിങ്ങളുടെ മുന്നില്‍ തന്നെയല്ലേ ഞാന്‍ ഇതൊക്കെ പറഞ്ഞു പോയത്.

നമ്മള്‍ പറയുന്നത്, ആളുകള്‍ എങ്ങനെ എടുക്കുന്നു എന്നതും പ്രധാനമാണ്. ജിത്തു മാധവന്‍ തന്നെ അതിന് ശേഷം നല്‍കിയ അഭിമുഖങ്ങളില്‍ പറയുകയുണ്ടായി, ഞാനത് പറഞ്ഞത് തമാശയ്ക്കാണെന്ന്. ആ സിനിമ പുറത്തിറങ്ങി ഹിറ്റായി എന്ന ആളുകളുടെ പ്രതികരണം വന്നതിന് ശേഷമാണ് ഞാന്‍ രാത്രിയില്‍ പോയി തമാശയ്ക്ക് ആ പ്രതികരണം നടത്തിയത്.

അതിന് മുന്നേ തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷത്തേക്കാള്‍ മുകളിലാണ് ആവേശമെന്ന വാര്‍ത്ത വന്നു കഴിഞ്ഞിരുന്നു. പിന്നീട് ഉസ്താദ് ഹോട്ടല്‍, ചരിത്രം നമ്മള്‍ ആവര്‍ത്തിക്കും എന്നൊക്കെ പറഞ്ഞത് വെറുതെ ഒരോളമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ്. എനിക്കറിയില്ലേ, ആവേശം അതിനേക്കാള്‍ നല്ല സിനിമയാണെന്ന്.

- Advertisement -

പക്ഷേ ആ സമയത്ത് എനിക്ക് എന്റെ സിനിമയെ താഴ്ത്തിക്കെട്ടി പറയാന്‍ പറ്റില്ലല്ലോ? എനിക്കറിയാം വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ പ്രശ്‌നങ്ങളൊക്കെ. ഞാന്‍ അഭിനയിച്ചൊരു സിനിമ, അതിനോടൊപ്പം ഇറങ്ങുന്ന മറ്റൊരു സിനിമ. എനിക്ക് ചിലപ്പോള്‍ എന്റെ സിനിമയേക്കാള്‍ ഇഷ്ടപ്പെടുന്നത് അതിന്റെ കൂടെ ഇറങ്ങിയ സിനിമയാകും.

- Advertisement -

കണ്ടപ്പോള്‍ ആവേശമാണ്, വര്‍ഷങ്ങള്‍ക്ക് ശേഷത്തേക്കാള്‍ ഇഷ്ടപ്പെട്ടത്. അത് സത്യമല്ലേ. നമ്മുടെ ടേസ്റ്റ് വ്യത്യാസം വരുന്നതില്‍ തെറ്റില്ലല്ലോ എന്നാണ് ധ്യാന്‍ പറയുന്നത്. ‘പാര്‍ട്‌ണേഴ്‌സ്’ എന്ന പുതിയ സിനിമയുടെ പ്രസ്മീറ്റില്‍ സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week