വെള്ളം ചോദിച്ചെത്തിയത് മരിച്ച സ്ത്രീ; പേടിപ്പെടുത്തുന്ന അനുഭവകഥയുമായി മോഹൻലാൽ !
കൊച്ചി:ബിഗ് ബോസ് മൂന്നാം സീസണിലെ പന്ത്രണ്ടാം ആഴ്ച കുറെ കഥകളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് .ഇപ്പോൾ ബിഗ് ബോസ് വീട് 84 ദിവസമാണ് വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത് . മറ്റ് എപ്പിസോഡുകളിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായി വളരെ രസകരമായ ആഴ്ചയായിരുന്നു ബിഗ് ബോസ് മത്സരാർത്ഥികൾക്ക് ഈ ആഴ്ച കിട്ടിയത്. വലിയ വഴക്കുകൾ ഹൗസിൽ നടന്നില്ലെങ്കിലും പൊട്ടിത്തെറിയുടെ വക്കിലൂടെയാണ് മത്സരാർഥികൾ കടന്നു പോയത്. ചെറിയ പിണക്കങ്ങളും വഴക്കുകളും പതിവുപോലെ ഹൗസിലുണ്ടായിരുന്നു.
ഭയാനകമായ ഭാർഗ്ഗവിനിലയം ടാസ്ക്കിനായിരുന്നു ഇന്നലെ തിരശീല വീണത് . മോഹൻലാൽ എത്തിയ എപ്പിസോഡിലാണ് യഥാർഥ പ്രതിയെ കണ്ടെത്തിയത്. കഴിഞ്ഞ വാരം മത്സരാർഥികൾ തങ്ങൾക്ക് നേരിടേണ്ടി വന്ന പ്രേതാനുഭവം തുറന്നുപറഞ്ഞിരുന്നു . മോഹൻലാൽ എത്തിയ വാരാന്ത്യം എപ്പിസോഡിൽ ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. കൂടാതെ അദ്ദേഹം തന്റെ സുഹൃത്ത് പറഞ്ഞ കഥ പറയുകയും ചെയ്തിരുന്നു.
തനിക്ക് നേരിട്ട് നിരവധി അനുഭവങ്ങൾ ഉണ്ടെന്നും എന്നാൽ അതൊന്നും ഞാൻ ഇവിടെ പറയുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് സുഹൃത്തിന്റെ അനുഭവം വെളിപ്പെടുത്തിയത്. തന്റെ സുഹത്ത് തന്നോട് പറഞ്ഞ കഥയാണിതെന്ന് പറഞ്ഞു കൊണ്ടാണ് നടൻ ആ കഥ വെളിപ്പെടുത്തിയത്. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ…
ചെന്നൈയിൽ നിന്ന് നാട്ടിലേയ്ക്ക് തീവണ്ടിയിൽ വരുകയായിരുന്നു. അദ്ദേഹം ഏസി കോച്ച് ആയിരുന്നു. ഏകദേശം രാത്രിയായിക്കാണും. അപ്പോൾ ആരോ വാതിലിൽ വന്ന് മുട്ടി.വാതിൽ തുറന്നു നോക്കിയപ്പോൾ ഒരു സ്ത്രീയെ ആയിരുന്നു അത്. വട്ട കണ്ണടയും പച്ച സാരിയുമായിരുന്നു അവർ ധരിച്ചിരുന്നത്.
മുടി ബോബ് ചെയ്തിരുന്നു. ഈ സ്ത്രീ കുറച്ച് വെള്ളം ചോദിച്ചു. അദ്ദേഹം വെള്ളം എടുത്തിട്ട് വന്നപ്പോൾ ആളെ കാണുന്നില്ല. പുറത്തൊക്കെ നോക്കി. എന്നാൽ അവിടെ ആരേയും കണ്ടില്ല. റൂമിന്റെ പുറത്ത് ഇറങ്ങി നോക്കിയപ്പോൾ എല്ല കൂപ്പയും അടച്ചിട്ടിരിക്കുകയാണ് . അവിടത്തെ വെസ്റ്റിബ്യൂളൊക്കെ അടച്ചിട്ടിരിക്കുകയാണ്. അങ്ങനെ ഒരാൾക്ക് അവിടെ വരാൻ കഴിയില്ല.
അദ്ദേഹം ആരൊടെങ്കിലും ഇത് പറയാമാല്ലോ എന്ന് കരുതി പുറത്തിറങ്ങിയപ്പോൾ ലാസ്റ്റ് കൂപ്പയിൽ ഒരു വെളിച്ചം കണ്ടു. അദ്ദേഹം വാതിലിൽ മുട്ടി. തുറന്ന് നോക്കിയപ്പോൾ അതിനുള്ളിൾ ഒരാൾ ഉണ്ട്. കണ്ണാടിയൊക്കെ വെച്ച് അൽപം പ്രായമുള്ള മനുഷ്യനാണ്. അദ്ദേഹത്തിനോട് കാര്യം തിരക്കി. സാർ മാത്രമാണോ ഈ കൂപ്പയിൽ ഉള്ളത് എന്ന് ചോദിച്ചു. അപ്പോൾ അതെ എന്താണ് കാര്യമെന്ന് കൂപ്പയിലുണ്ടായിരുന്ന ആൾ ചോദിച്ചു. ആദ്യം കാര്യ പറഞ്ഞില്ല. പിന്നീട് സുഹൃത്ത് കണ്ട കാര്യം പറയുകയായിരുന്നു.
കുറച്ച് സമയം കൂപ്പയിൽ ഉണ്ടായിരുന്ന ആൾ ഒന്ന് ആലോചിച്ചതിനെ ശേഷം മുടിയൊക്കെ ബോബ് ചെയ്ത സ്ത്രീ ആണോ എന്ന് ചോദിച്ചു. കണ്ണാടി ധരിച്ച് പച്ച സാരിയാണോ ഉടുത്തിരിക്കുന്നതെന്നും ചോദിച്ചു. സുഹൃത്ത് അതെ എന്ന് പറഞ്ഞു. കൂപ്പയിൽ ഉണ്ടായിരുന്ന ആൾ കുറെ സമയം നേക്കിയിരുന്നതിന് ശേഷം പറഞ്ഞു. അത് എന്റെ ഭാര്യയാണ്. എന്നിട്ട് എവിടെയെന്ന് സുഹൃത്ത് മറു ചോദ്യം ചേദിച്ചു.
ഭാര്യ മരിച്ചു പോയെന്നും മദ്രാസിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ബോഡി കൊണ്ട് വരുകയാണെന്നും തീവണ്ടിയിൽ മൃതദേഹം ഉണ്ടെന്നും അയാൾ പറഞ്ഞു. ബ്രേക്ക് വാനിലാണ് ബേഡി വെച്ചിരുന്നത്. മത്സരാർത്ഥികളെല്ലാം കഥ ആസ്വദിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്തു.