30.6 C
Kottayam
Tuesday, May 7, 2024

അടിയന്തര ഘട്ടങ്ങളിൽ പോലീസ് സ്‌റ്റേഷനിൽ നേരിട്ട് പോകാതെ പരാതി നൽകാം; സ്ത്രീകൾക്കായി പ്രത്യേക കിയോസ്‌ക് സംവിധാനം

Must read

തിരുവനന്തപുരം: അടിയന്തിരഘട്ടങ്ങളിൽ പോലീസ് സ്‌റ്റേഷനിൽ നേരിട്ട് പോകാതെ തന്നെ പരാതി നൽകാൻ സ്ത്രീകൾക്ക് മാത്രമായി നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്‌ക് സംവിധാനം ഏർപ്പെടുത്തും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിൽ ഹൈക്കോടതി കെട്ടിടത്തിന് സമീപത്തായി മറൈൻ ഡ്രൈവിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ഡെപ്യൂട്ടി കമ്മീഷണർക്കാണ് കിയോസ്‌ക് സ്ഥാപിക്കുന്നതിന്റെ ചുമതല. കൊച്ചിയിൽ ആരംഭിക്കുന്ന ഈ പദ്ധതി തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ നഗരങ്ങളിലേയ്ക്ക് ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് തീരുമാനം. സ്ത്രീകൾക്ക് സുഗമമായി പരാതി നൽകാൻ ഈ സംവിധാനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തുന്നത്.

വീഡിയോ കോൾ സംവിധാനത്തിലൂടെ സ്‌പെഷ്യൽ കൺട്രോൾ റൂമിലെ പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ച് പരാതി നൽകാൻ കഴിയുന്ന സംവിധാനമാണ് കിയോസ്‌ക്. പരാതി ഓൺലൈനായി കേട്ടശേഷം ഉദ്യോഗസ്ഥർ ആവശ്യമായ നിർദ്ദേശങ്ങൾ പരാതിക്കാർക്ക് നൽകുകയും പരാതി സ്വീകരിക്കുകയും ചെയ്യുന്നതായിരിക്കും.

കിയോസ്‌ക് വഴി ലഭിക്കുന്ന പരാതികളിൽ അതാത് പോലീസ് സ്റ്റേഷനുകളുടെ സഹായത്തോടെയായിരിക്കും നടപടി സ്വീകരിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week