EntertainmentKeralaNews

‘അങ്ങനെ തോന്നുന്ന ദിവസം അഭിനയം നിര്‍ത്തും, ഇത് സത്യം’; ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു

കൊച്ചി:പ്രായഭേദമന്യേ എല്ലാ മലയാളികളുടെയും ഏട്ടനാണ് മോഹന്‍ലാല്‍. നിരവധി കഥാപാത്രങ്ങളിലൂടെ അവസ്മരണീയ പ്രകടനം കാഴ്ചവെച്ച മോഹന്‍ലാല്‍ എന്ന നടന് ഇന്ന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയെും മോഹന്‍ലാല്‍ ആരാധകരെയും ഞെട്ടിച്ചിരിക്കുന്നത്. അഭിനയം തനിക്ക് ഒരു തൊഴിലായി എന്ന് തോന്നുന്നുവോ അന്ന് അഭിനയം അവസാനിപ്പിക്കുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ബോക്‌സ് ഓഫീസ് വിജയങ്ങള്‍ സംവിധായകരുടെയും നിര്‍മാതാക്കളുടെയും കഴിവാണെന്നും മോഹന്‍ലാല്‍ പറയുന്നു.ദൈവമേ… ഇതൊരു തൊഴിലാണല്ലോ എന്ന് തോന്നുന്നത് എപ്പോഴാണോ ആ നിമിഷം അഭിനയം ഞാന്‍ അവസാനിപ്പിക്കും. ഇത് സത്യം. ‘ബോക്‌സ് ഓഫീസ് വിജയങ്ങള്‍ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. അതൊക്കെ സംവിധായകന്റെയും നിര്‍മാതാവിന്റെയും കഴിവാണ്. അത് എന്റെ പ്രൊഡക്ഷന്‍ ആണെങ്കില്‍ പോലും. അത് വിധി പോലെ സംഭവിക്കുകയാണ്. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1978 ല്‍ പുറത്തിറങ്ങിയ തിരനോട്ടം ആയിരുന്നു മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ സിനിമ. സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹന്‍ലാല്‍ അഭിനയിച്ച് ആദ്യമായി പുറത്തിറങ്ങിയ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ (1980) ആയിരുന്നു. ഇതില വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നിങ്ങോട്ട് മൂന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്.

രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001-ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു. 2009-ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കി. ചലച്ചിത്ര ലോകത്തിനും സംസ്‌കൃത നാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കിയും മോഹന്‍ലാലിനെ ആദരിച്ചിട്ടുണ്ട്.

മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2 വാണ് മോഹന്‍ലാലിന്റേതായി റിലീസിനൊരുങ്ങി നില്‍ക്കുന്ന ചിത്രം. തിയേറ്ററില്‍ റിലീസ് ചെയ്യാത്തതിനെ ചൊല്ലി ഏറെ പ്രശ്‌നങ്ങള്‍ സംഭവിച്ചിരുന്നു. ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. ഇതിന്റെ ട്രെയിലറിന് വലിയ പിന്തുണയാണ് ലഭിച്ചത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസിന് മുന്നോടിയായി ആരാധകര്‍ക്കിടയില്‍ ആവേശം നിലനിര്‍ത്തുന്നതാണ് സിനിമയുടെ ട്രെയിലര്‍.

‘ ജോര്‍ജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങള്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോണ്‍ പ്രൈം വിഡിയോയുമായി സഹകരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ലോകമെമ്പാടുമുള്ള കാഴ്ചക്കാര്‍ ദൃശ്യത്തിന്റെ തുടര്‍ച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം ദൃശ്യം 2 സ്‌നേഹത്തിന്റെ അധ്വാനമാണ്. അതിനാല്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയില്‍ ഇരുന്ന് തന്നെ ചിത്രത്തെ ആസ്വദിക്കൂ” എന്ന് മോഹന്‍ലാല്‍ പറയുന്നു.
The post ‘അങ്ങനെ തോന്നുന്ന ദിവസം അഭിനയം നിര്‍ത്തും, ഇത് സത്യം’; ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു appeared first on metromatinee.com Lifestyle Entertainment & Sports .
Source: Metromatinee

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button