24.1 C
Kottayam
Friday, June 5, 2026

സങ്കടകരമായ കാലത്തെ സന്തോഷം,പുരസ്‌കാര ലബ്ദിയില്‍ മോഹന്‍ലാല്‍

Must read

കൊച്ചി:ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ഇത്തവണ മികച്ച ചിത്രമായത് മലയാളത്തിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹമാണ്. നല്ല സിനിമ ആയി തെരഞ്ഞെടുത്തതില്‍ സന്തോഷമെന്നായിരുന്നു മോഹൻലാല്‍ പ്രതികരിച്ചത്.

വളരെ സങ്കടകരമായ കാലഘട്ടത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. അഞ്ച് ഭാഷകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനും ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുമായിരുന്നു ആലോചിച്ചത്. കൊവിഡ് കാരണമാണ് ഇതിനൊക്കെ കഴിയാതിരുന്നത്. ഈശ്വരന്റെ കടാക്ഷത്തിലൂടെ എല്ലാം സാധിക്കട്ടെയെന്ന് മോഹൻലാല്‍ പറഞ്ഞു.

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി പറയുകയാണ്. നല്ല സിനിമകള്‍ക്ക് വേണ്ടി ഇത്രയും കാലം ഒപ്പം നിന്നതിന് നന്ദിയെന്നും മോഹൻലാല്‍ പറഞ്ഞു.സിനിമയ്‍ക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം അറിയിക്കുകയായിരുന്നു മോഹൻലാല്‍.

പറഞ്ഞാൽ തീരാത്ത സന്തോഷമെന്നായിരുന്നു സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. മോഹൻലാലിന്റെയും പ്രിയദർശന്റെയും സ്വപ്‍നം ആയിരുന്നു ചിത്രം.
അവാർഡ് മോഹൻലാലിന് സമർപ്പിക്കുന്നു. സഹകരിച്ച എല്ലാവർക്കും ഉള്ള അംഗീകാരമാണെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

- Advertisement -

ദൃശ്യം സിനിമ മൂന്നാം പതിപ്പ് ഉണ്ടാകുമെന്നും ഇരുവരും സൂചിപ്പിച്ചു.മെയ് 13ന് ആണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

Popular this week