24.9 C
Kottayam
Friday, June 5, 2026

മത്സര ചിത്രം തെളിഞ്ഞു,957 സ്ഥാനാർത്ഥികൾ,ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾക്ക് ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം

Must read

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചിത്രം തെളിഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാനതീയതി പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി 957 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ 19 വരെ 2180 പത്രികകളാണ് കേരളത്തിലാകെ ലഭിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അത് 1061 ആയി കുറഞ്ഞിരുന്നു. ഏപ്രിൽ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ നടക്കുക.

അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജോസഫ് വിഭാഗത്തിൻ്റെ എല്ലാ സ്ഥാനാർത്ഥികൾക്കും ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം അനുവദിച്ചു. ജോസഫിന് മാത്രമല്ല പാലായിൽ ജോസിനെതിരെ പോരാടുന്ന എൻസികെ സ്ഥാനാർത്ഥി മാണി സി കാപ്പനും ട്രാക്ടർ ഓടിക്കുന്ന കർഷകൻ്റെ ചിഹ്നം ലഭിച്ചു. പി സി ജോർജ്ജിന് ‘തൊപ്പി’ ചിഹ്നവും ചങ്ങാനാശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി വിജെ ലാലിക്ക് ട്രാക്ടർ ചിഹ്നവും ചങ്ങനാശ്ശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലതിക സുഭാഷിന് ഓട്ടോറിക്ഷാ ചിഹ്നവുമാണ് അനുവദിച്ചത്.

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിവസം രാഷ്ട്രീയകേരള സാക്ഷിയായത് നിരവധി നാടകീയരംഗങ്ങൾക്ക്. രണ്ടിലക്കായുള്ള നിയമപ്പോരിൽ ജോസിനോട് തോറ്റ് ഇനി എന്താകും ചിഹ്നം എല്ലാവർക്കും ഒരേ ചിഹ്നം കിട്ടുമോ എന്നൊക്കെയുള്ള ജോസഫിൻ്റെ ആകാംക്ഷക്ക് അറുതിയായി. ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം സ്വയം കർഷകനെന്ന് വിളിക്കുന്ന ജോസഫിന് ആശ്വാസമായി.

ട്രാക്ടർ ഓടിക്കുന്ന കർഷകൻ്റെ ചിഹ്നം പാർട്ടിക്ക് അനുവദിച്ചതിൽ സന്തോഷമുണ്ടെന്ന് പി ജെ ജോസഫ് പറഞ്ഞു. ദില്ലിയിലെ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ചിഹ്നത്തിന്റെ പ്രസക്തിയേറെയാണ്. ചിഹ്നവുമായി സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ സജീവമാകുമെന്നും 10 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയാണ് ഉള്ളതെന്നും പി ജെ ജോസഫ് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week