വിനായകനെ തേടി ലാലേട്ടന്റെ ആ ഫോൺ കോൾ; ഒടുവിൽ

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിനായകിന് ആശംസകളറിയിച്ച് മോഹന്‍ലാല്‍. പ്ലസ് ടു പരീക്ഷയില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ 500ല്‍ 493 മാര്‍ക്കാണ് തൊടുപുഴ സ്വദേശി വിനായക് നേടിയത്. വിനായകനെ ഫോണില്‍ വിളിച്ചാണ് താരം ആശംസകള്‍ അറിയിച്ചത്. വിനായകിന്റെ തുടര്‍ പഠനത്തിന് എല്ലാ സഹായവും നല്‍കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണമെന്നും ആശംസകളും താരം നേര്‍ന്നു. മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ നേരത്തെ തുടര്‍ പഠനത്തിന് സഹായം വാഗ്ദാനം നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിനായകിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു.

മന്‍ കീ ബാത്തില്‍ ഈ സംഭാഷണം പ്രക്ഷേപണം ചെയ്തിരുന്നു. നടന്‍ ദുല്‍ഖറും വിനായകിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. സര്‍പ്രൈസായി ഏറ്റവും പുതിയ മോഡലിലുള്ള സാംസങ് സ്മാര്‍ട്ട്‌ഫോണു സമ്മാനമായി വീട്ടിലെത്തിച്ചിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ബിരുദപഠനത്തിന് ചേരാനുള്ള അപേക്ഷ നല്‍കിയിരിക്കുകയാണ് വിനായക്. തൊടുപുഴ മടക്കത്താനം മണിയന്തടത്ത് മാലില്‍ വീട്ടില്‍ മനോജിന്റെയും തങ്കമ്മയുടെയും മകനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News