ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. അരലക്ഷത്തിലേറെ പേര്‍ക്കാണ് ഇന്നലെയും രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,050 ആളുകള്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം പതിനെട്ടര ലക്ഷം കടന്നു. 18,55,746 ആളുകള്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
ഇന്നലെ മാത്രം കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 803 പേരാണ്, ഇതോടെ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 38,938 ആയി. രാജ്യത്ത് 586298 ആളുകളാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. 1230510 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 12.30 ലക്ഷം പേര്‍ രോഗമുക്തി നേടി. 66 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News