പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ മോഹൻലാൽ(Mohanlal) ചിത്രമാണ് മോൺസ്റ്റർ(Monster). മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ആദ്യത്തെ 100 കോടി ക്ലബ്ബ് ചിത്രമായ ‘പുലിമുരുകനു’ ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിക്കുന്നുവെന്നത് തന്നെയാണ് അതിനുകാരണം. കഴിഞ്ഞ വർഷം നവംമ്പറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പൂജാ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മോൺസ്റ്റർ ലുക്കിലാണ് മോഹൻലാൽ വീഡിയോയിൽ ഉള്ളത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ റിലീസ് ഉടനെ ഉണ്ടാകുമോ എന്ന ചോദ്യവുമായി ആരാധകരും രംഗത്തെത്തി. ‘ലക്കി സിംഗ്’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
പുലിമുരുകന്‍റെയും രചന നിര്‍വ്വഹിച്ച ഉദയ് കൃഷ്‍ണയാണ് മോണ്‍സ്റ്റര്‍ എഴുതുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറയില്‍.
പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം വരുന്നതായി 2019 ഒക്ടോബറിലാണ് ആദ്യം വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാല്‍ അതുസംബന്ധിച്ച അപ്ഡേറ്റുകള്‍ പിന്നീട് ഉണ്ടായില്ല. പിന്നീട് കഴിഞ്ഞ മാസാവസാനമാണ് ഇതു സംബന്ധിച്ച് പുതിയ വിവരം പുറത്തുവരുന്നത്. മരക്കാര്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചുകൊണ്ട് ആന്‍റണി പെരുമ്പാവൂര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ ചിത്രത്തെക്കുറിച്ചും പറഞ്ഞിരുന്നു. ഒടിടി റിലീസ് ഇതിനകം തീരുമാനിച്ചിട്ടുണ്ടെന്നാണ് ആന്‍റണി പറഞ്ഞത്. മരക്കാര്‍ ഉള്‍പ്പെടെ ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന, ഒടിടി റിലീസ് ആയി തീരുമാനിക്കപ്പെട്ടിരിക്കുന്ന അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ് മോണ്‍സ്റ്റര്‍.
അതേസമയം, ബ്രോ ഡാഡി, ആറാട്ട് എന്നീ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജിന്റെ അച്ഛൻ വേഷത്തിലായിരുന്നു ബ്രോ ഡാഡിയിൽ താരമെത്തിയത്. പൃഥ്വിരാജ് തന്നെയായിരുന്നു സംവിധാനവും. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ആറാട്ട്.