തീപ്പൊരി രുചിക്കൂട്ടുമായി മോഹന്‍ലാല്‍; വീഡിയോ വൈറല്‍

മോഹന്‍ലാലിന്റെ കുക്കിംഗ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വിവിധ തരത്തിലുള്ള പാചക പരീക്ഷണങ്ങളും താരം നടത്താറുണ്ട്. ഫ്രഞ്ച് കുക്കിംഗ് രീതിയായ ഫ്ളാംബേ പരീക്ഷിച്ച് മോഹന്‍ലാല്‍ തയാറാക്കിയ ഫിഷ് രുചിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

മനോഹരമായി പാചകം ചെയ്യുകയും ഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്ന സൂപ്പര്‍സ്റ്റാറിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സ്റ്റീക്ക് രുചികള്‍ക്കൊപ്പം ബനാന സ്വീറ്റ് ഡിഷ് ആണ് ഫ്ളാംബേയില്‍ മോഹന്‍ലാല്‍ ഒരുക്കിയത്.

സുഹൃത്തായ ജോസ് തോമസിന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു ഈ സ്പെഷല്‍ പാചകം. സമീര്‍ ഹംസയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം, ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധികളുടെ കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ടാകും. നടന്‍ ഗുരു സോമസുന്ദരവും ഒരു പ്രധാനപ്പെട്ട റോളില്‍ ചിത്രത്തിലെത്തുന്നുണ്ട്. ആറാട്ട് ആണ് താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News