28.4 C
Kottayam
Saturday, June 6, 2026

‘എന്റെ ശരീരത്തിലെ ഓരോ ടാറ്റൂവും എന്റെ ജീവിതത്തിന്റെ ഏടുകളാണ്’: എല്ലാവരും മോശക്കാരല്ലെന്ന് ജസ്ല മാടശ്ശേരി

Must read

കൊച്ചി: ടാറ്റൂ വരയ്ക്കുന്നതിനിടെ യുവതികളെ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ജസ്ല മാടശ്ശേരി. കേരളത്തിലെ എല്ലാ ടാറ്റൂ ആര്‍ട്ടിസ്റ്റുകളും മോശക്കാരാണെന്ന രീതിയിലുള്ള മുറുമുറുപ്പ് അത്ര നല്ലതല്ലെന്നും ടാറ്റൂ ചെയ്യുന്ന സ്ത്രീകളൊക്കെ മോശക്കാരാണെന്ന പല്ലവി ഇന്നും ഇന്നലെയും തുടങ്ങിയതല്ല മലയാളിക്കിടയിലെന്നും ജസ്ല മാടശ്ശേരി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ കുറിച്ചു. ടാറ്റൂ ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് ജസ്ല രംഗത്തെത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ടാറ്റൂ ആര്‍ട്ടിസ്റ്റുകളെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തികൊണ്ടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച.. തെറ്റ് ചെയ്തവനെ നിങ്ങള്‍ പോയിന്റ് out ചെയ്‌തോളു… അവനെതിരെ ശക്തമായ നിയമനടപടിയും വേണം.. എന്നാല്‍ കേരളത്തിലെ എല്ലാ tattoo ആര്‍ട്ടിസ്റ്റുകളും മോശക്കാരാണെന്ന രീതിയിലുള്ള മുറുമുറുപ്പ് അത്ര നല്ലതല്ല…ടാറ്റൂ ചെയ്യുന്ന സ്ത്രീകളൊക്കെ മോശക്കാരാണെന്ന പല്ലവി ഇന്നും ഇന്നലെയും തുടങ്ങിയതല്ല മലയാളിക്കിടയില്‍… നിങ്ങള്‍കു ചെയ്യാന്‍ പറ്റാത്തത് മറ്റുള്ളവര്‍ ചെയ്യുമ്പോഴുള്ള ചൊറിച്ചിലാണെന്നറിയാം…

തുടര്‍ന്നോളൂ… എന്റെ ശരീരത്തിലെ ഓരോ tattoo വും എന്റെ ജീവിതത്തിന്റെ ഏടുകളാണ്…ഞാന്‍ കടന്നുപോയതും.. എത്തി നില്‍ക്കുന്നതും.. തകര്‍ത്തെറിഞ്ഞതുമായ കൂടാരങ്ങളാണ്… അത് മരിക്കുവോളം.. എന്റെ ശരീരത്തിനും മനസ്സിലുമുണ്ടാവും… അത് മനോഹരമായി വരച്ചു തന്ന കലാകാരന്‍ എനിക്കെന്നും പ്രിയപ്പെട്ടവര്‍ തന്നെയാണ്…

- Advertisement -

I can never forget my tattoo artist…
Praveen…Im in love with my body…
N my tatoos…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week