33.4 C
Kottayam
Friday, April 26, 2024

‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?’ പുതിയ റിലീസിന്റെ പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ

Must read

കൊച്ചി:മലയാളികളുടെ എക്കാലത്തേയും പ്രിയ സിനിമകളിലൊന്നായ, മോഹൻലാൽ–ഭദ്രൻ ടീമിന്റെ സ്ഫടികം തിയറ്ററുകളിൽ റീ റിലീസ് ചെയ്യുന്നു. 2023 ഫെബ്രുവരി 9 നാണ് സ്ഫടികം 4k Atmos തിയറ്ററുകളിൽ എത്തുക.

‘എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എന്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.

ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 – ന് സ്ഫടികം 4k Atmos എത്തുന്നു.

ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്…

‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?’.– ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

തോമസ് ചാക്കോ അഥവാ ആടുതോമ ഒരു നാടൻ ഗുണ്ടയാണ്. അയാൾ സ്കൂൾ ഹെഡ്മാസ്റ്ററും കണക്ക് അധ്യാപകനുമായിരുന്ന ചാക്കോ മാഷിന്റെ മകനാണ്. പഠനത്തിൽ തന്റെ പ്രതീക്ഷകൾക്കൊപ്പം എത്താതിരുന്ന മകനെ ചാക്കോ മാഷ് ചെറുപ്പത്തിലേ കഠിനമായി ശിക്ഷിച്ചിരുന്നു. നന്നായി പഠിക്കുന്നതിനു വേണ്ടി തോമസിനെ ഒരു വർഷം തോൽപ്പിക്കണമെന്ന് ചാക്കോ മാഷ്, രാവുണ്ണി മാഷിനോട് ആവശ്യപ്പെടുന്നു. നന്നായി ഉത്തരം എഴുതിയിട്ടും പരീക്ഷയിൽ തോറ്റ തോമസ് ചാക്കോ ഇതറിഞ്ഞ് മനം നൊന്ത് നാട് വിട്ടു.

14 വർഷങ്ങൾക്ക് ശേഷം തോമസ് ചാക്കോ, ആട് തോമയായി തിരിച്ച് വരുന്നു. ചാക്കോ മാഷും മകനും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുന്നു. പണ്ട് നാടുവിട്ട രാവുണ്ണി മാഷും തോമസ് ചാക്കോയുടെ പഴയ കളിക്കൂട്ടുകാരിയുമായിരുന്ന തുളസിയും തിരിച്ചെത്തുന്നു. മകൾ ജാൻസിയുടെ കല്യാണത്തിന് തോമയെ അവഹേളിച്ചതിനെ തുടർന്ന് ഭാര്യയും മകളും അദ്ദേഹത്തെ ഒറ്റപ്പെടുത്തുമ്പോൾ, ചാക്കോ മാഷ് സ്വന്തം ചെയ്തികളെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നു.

സ്ഥലത്തെ പ്രമാണിയായ പൂക്കോയയുടെ മകളുടെ പ്രണയ വിവാഹത്തെ തോമ അനുകൂലിച്ച് സഹായിക്കുന്നു. കല്യാണത്തിടയിൽ പൂക്കോയയുടെ ഗുണ്ടകളാൽ തോമാ കുത്തേറ്റ് മരണാസന്നനായി ആശുപത്രിയിൽ ആവുന്നു. പതിയെ ആരോഗ്യം വീണ്ട് എടുക്കുന്ന തോമ തുളസിയുടെ പ്രേരണയാൽ പ്രതികാര ചിന്തയിൽ നിന്നും പിൻവാങ്ങി പഴയ കുത്തഴിഞ്ഞ ജീവിതം ഉപേക്ഷിക്കാൻ ശ്രമിക്കുന്നു.

തന്റെ മുൻ കാല പ്രവൃത്തികളിൽ പശ്ചാത്തപിച്ച് ആത്മഹത്യക്ക് തുനിഞ്ഞ ചാക്കോ മാഷിനെ തോമ രക്ഷിച്ച് രണ്ട് പേരും ഒന്നാവുന്നു. തോമയുടെ ശത്രുക്കൾ ഒന്നിച്ച് ചേർന്നു ആക്രമിക്കുമ്പോൾ അബദ്ധത്തിൽ തോമക്ക് പകരം, ചാക്കോ മാഷിന് വെടി ഏറ്റു മരിക്കുന്നു. തിരിച്ചുള്ള ഏറ്റുമുട്ടലിൽ തോമ അച്ഛനെ വെടി വെച്ച പൂക്കോയയുടെ സുഹൃത്ത് എസ്. ഐ. കുറ്റിക്കാടനെ വധിക്കുകയും, ആ കുറ്റത്തിനു പോലിസ് തടവിലാവുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week