25.4 C
Kottayam
Saturday, October 5, 2024

ഹിന്ദു എന്ന പദത്തിന്റെ അര്‍ത്ഥത്തോട് നീതി പുലര്‍ത്താതിരുന്നാല്‍ രാജ്യം ദുർബലമാകും: മോഹന്‍ ഭാഗവത്

Must read

ചന്ദ്രപൂർ:ഹിന്ദു എന്ന പദത്തിന്റെ അര്‍ത്ഥത്തോട് നീതി പുലര്‍ത്താതിരുന്നാല്‍ അത് നമ്മുടെ സമാജത്തെയും രാഷ്ട്രത്തെയും ചേര്‍ത്തു നിര്‍ത്തുന്ന യഥാര്‍ത്ഥ ധാരയെ ദുര്‍ബലമാക്കുമെന്ന് ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. രാഷ്ട്രത്തെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ശബ്ദത്തെ തന്നെ തങ്ങളുടെ പ്രഥമ ലക്ഷ്യമാക്കുന്നത് ഇക്കാരണത്താലാണ്. ഹിന്ദു തത്വചിന്തയുടെ ഭാഗമായി കാലങ്ങളായി നിലനിന്നു പോരുന്ന വൈവിധ്യങ്ങളെ ഭിന്നതകളായി ചിത്രീകരിച്ച്‌ ഹിന്ദുത്വത്തെ അതില്‍ തളച്ചിടാനാണ് ശ്രമം.

ഭാരതത്തിലെ വൈവിധ്യങ്ങള്‍ക്കിടയില്‍ അതിശക്തമായി നിലകൊള്ളുന്ന ഏകതയുടെ ചരടിനെ ഇല്ലാതാക്കാനുള്ള പരിതാപകരമായ ശ്രമം നടക്കുന്നു.ഹിന്ദു എന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെയോ ജാതിയുടെയോ പേരല്ല. ഏതെങ്കിലും പ്രാദേശിക ചിന്താഗതിയെയോ ഏതെങ്കിലും പ്രത്യേക ഭാഷ സംസാരിക്കുന്നവരെയോ അത് സൂചിപ്പിക്കുന്നില്ല. അസംഖ്യമായ ഭിന്നാസ്മിതകളെ ഉള്‍ക്കൊള്ളുന്ന മാനവ സംസ്‌ക്കാരത്തിന് കളിത്തൊട്ടിലായ വിശാലമായ ഒരു മനശാസ്ത്രമാണത്. ഈ വാക്കിനെ അംഗീകരിക്കാന്‍ ഇഷ്ടമില്ലാത്ത ചിലരുണ്ടാകാം. മേല്‍പ്പറഞ്ഞ അര്‍ത്ഥം മനസില്‍ വച്ചുകൊണ്ട് മറ്റൊരു വാക്ക് ഉപയോഗിക്കാന്‍ അവര്‍ക്കു കഴിയുമെങ്കില്‍ നാം അതിനെ എതിര്‍ക്കുന്നില്ല.

ഹിന്ദുസ്ഥാനം ഹിന്ദുരാഷ്ട്രമാണെന്നു സംഘം പറയുമ്പോള്‍ അതിന് രാഷ്ട്രീയമായതോ അധികാര കേന്ദ്രകൃതമായതോ ആയ ഒരു അര്‍ത്ഥവുമില്ല. ഹിന്ദുത്വം എന്നത് രാഷ്ട്രത്തിന്റെ സത്തയാണ്. ഭാരതത്തിന്റെ സ്വത്വമാണ് ഹിന്ദു എന്ന് ഞങ്ങള്‍ തുറന്നുപറയാന്‍ കാരണം, നമ്മുടെ എല്ലാ സാമൂഹ്യ, സാംസ്‌ക്കാരിക ധാരകളും അതിനാല്‍ നിയന്ത്രിക്കപ്പെടുന്നതിനാലാണ്. നമ്മുടെ ഓരോരുത്തരുടെയും വൈയക്തികവും കുടുംബപരവും തൊഴില്‍പരവും സാമൂഹ്യവുമായ ബന്ധങ്ങളുടെ ദിശാ ദര്‍ശനവും ഹിന്ദുത്വം തന്നെ. ഈ ശബ്ദത്തിന്റെ ഭാവനാ പരിധിയില്‍ ജീവിക്കാന്‍ വേണ്ടി ആരും തന്നെ തങ്ങളുടെ ആരാധനാക്രമം, പ്രദേശം, ഭാഷ തുടങ്ങി ഒരു വിശേഷതകളും ഉപേക്ഷിക്കേണ്ടതില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എംടിയുടെ വീട്ടിൽ മോഷണം;രത്നവും സ്വർണവും ഉൾപ്പെടെ നഷ്ടപ്പെട്ടത് 26 പവൻ,അന്വേഷണം തുടങ്ങി പൊലീസ്

കോഴിക്കോട്: എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. 26 പവനോളമാണ് കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്ന് കളവ് പോയിരിക്കുന്നത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് എടുത്തു....

മഴ സജീവമാവുന്നു; സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്....

ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി, പരുക്കേറ്റ് കാട്ടിലേക്കോടിയ ആനയ്ക്കായി തിരച്ചിൽ

കൊച്ചി∙ കോതമംഗലത്ത് തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷനു സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പുതുപ്പള്ളി സാധു, മണികണ്ഠൻ എന്നീ ആനകളാണ് ഏറ്റുമുട്ടിയത്. പരുക്കേറ്റ...

ആ പ്രസിദ്ധ നടൻ പാതിരാത്രി കതകിൽ മുട്ടി, വാതിൽ പൊളിഞ്ഞുപോവുമോയെന്ന് ഭയന്നു- മല്ലിക ഷെരാവത്ത്

മുംബൈ:ഇടക്കാലത്ത് ബോളിവുഡിലെ ഗ്ലാമര്‍ സാന്നിധ്യമായിരുന്നു മല്ലികഷെരാവത്ത്. സിനിമ മേഖലയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് അടുത്തിടെ അവര്‍ തുറന്നു പറഞ്ഞിരുന്നു. പല നടന്‍മാരും തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് മല്ലിക വ്യക്തമാക്കിയത്. ഇപ്പോളിതാ...

'തൃശ്ശൂർ പൂരം കലക്കിയത് ആർഎസ്എസ്', പിന്നിൽ ഗൂഢാലോചന; ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നും എം വി ഗോവിന്ദൻ

തിരുവനന്തപുരം : തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർ എസ് എസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ...

Popular this week