24.8 C
Kottayam
Saturday, June 13, 2026

സംസ്ഥാനത്ത് സിബിഐക്ക് വിലക്കേര്‍പ്പെടുത്താനുള്ള നിയമോപദേശം തേടി സർക്കാർ

Must read

തിരുവനന്തപുരം : സംസ്ഥാനത്ത് സിബിഐക്ക് വിലക്കേര്‍പ്പെടുത്താനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. നടപടിക്ക് വഴിയൊരുക്കി സിപിഐഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ സിബിഐയെ വിലക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.

പൂജ അവധിയായതിനാല്‍ തിങ്കളാഴ്ച മാത്രമേ ഫയല്‍ നീക്കം ഉണ്ടാകൂ. മുന്നണിയിലെ രണ്ടു പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും പരസ്യ നിലപാടെടുത്തതിനാല്‍ വേഗത്തില്‍ കര്യങ്ങള്‍ നീക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. നിലവില്‍ സംസ്ഥാനത്ത് ഇഷ്ടപ്രകാരം കേസുകള്‍ അന്വേഷിക്കാന്‍ സിബിഐക്ക് കഴിയും. ഇതിനുള്ള മുന്‍കൂര്‍ അനുമതി പിന്‍വലിക്കാനാണ് തീരുമാനം. എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ അനുമതി പിന്‍വലിക്കാന്‍ സര്‍ക്കാരിന് കഴിയും.

സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാലും ഇപ്പോള്‍ നടക്കുന്ന വടക്കാഞ്ചേരി ലൈഫ് ഭവനസമുച്ചവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് തടസമാകില്ല. നിലവില്‍ അന്വേഷണം നടത്തുന്ന മറ്റു കേസുകളും സിബിഐക്ക് തുടര്‍ന്നും അന്വേഷിക്കാം. വിദേശ സംഭാവന ചട്ട ലംഘനം പോലുള്ള കേസുകളും ഹൈക്കോടതിയും സുപ്രിംകോടതിയും നിര്‍ദേശിക്കുന്ന കേസുകളും സിബിഐയ്ക്ക് അന്വേഷിക്കാന്‍ തടസമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മാട്രിമോണിയൽ വഴി സ്ത്രീകളിൽ നിന്ന് കോടികൾ തട്ടിയ അച്ഛനും മകനും അറസ്റ്റിൽ; ആഡംബര ബി.എം.ഡബ്ല്യു കാർ പോലീസ് പിടിച്ചെടുത്തു

ലഖ്നൗ: മാട്രിമോണിയൽ സൈറ്റുകളും പത്രപ്പരസ്യങ്ങളും വഴി വിവാഹവാഗ്ദാനം നൽകി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇരുപത്തഞ്ചിലധികം സ്ത്രീകളിൽ നിന്നായി കോടികൾ തട്ടിയെടുത്ത അന്തർസംസ്ഥാന തട്ടിപ്പുകാരനെ പോലീസ് സാഹസികമായി പിടികൂടി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഒളിവിൽ...

ഷൂ ഇടുന്നതിനിടെ യുവതിയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; 24കാരി ആശുപത്രിയില്‍

കോഴിക്കോട്: വീടിനുള്ളിൽ വെച്ച് പുറത്തുപോകാനായി ഷൂ ധരിക്കുന്നതിനിടെ ഇരുപത്തിനാലുകാരിയായ യുവതിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിനിയായ അനഘയ്ക്കാണ് (24) സ്വന്തം വീടിനുള്ളിൽ വെച്ച് ഈ ദാരുണമായ അനുഭവം ഉണ്ടായത്. കടിയേറ്റ...

‘പുരുഷ മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം താരതമ്യം ചെയ്യാറുണ്ട്‌’ വനിതാ ഡോക്ടറെ അവധിയിൽവിട്ട്‌ ആശുപത്രി

മുംബൈ: സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച വനിതാ ഡോക്ടർക്കെതിരെ അച്ചടക്ക നടപടിയുമായി ആശുപത്രി അധികൃതർ. മുംബൈയിലെ കെഇഎം ഹോസ്പിറ്റലും മെഡിക്കൽ കോളേജ് അധികൃതരും എംബിബിഎസ് വിദ്യാർഥിനിയായ സെജൽ പവാറിനെ 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും...

പമ്പുകളിൽ നിന്ന് പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രം, വൻകിട ഉപയോക്താക്കൾക്ക് കടുത്ത നിയന്ത്രണം

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പൂഴ്ത്തിവെപ്പും അനധികൃത കരിഞ്ചന്ത വിൽപ്പനയും കർശനമായി തടയുന്നതിനായി പെട്രോൾ പമ്പുകളിലെ ഇന്ധന വിൽപ്പനയിൽ വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കി. പുതിയ നിയമപ്രകാരം പെട്രോൾ പമ്പുകളിൽ നിന്നും ഒരു...

വ്യോമസേന വിമാനദുരന്തം; അഞ്ച് സൈനികർ മരിച്ചു, അപകടം ആസമിൽ

ന്യൂഡൽഹി: ആസാമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന സൈനികർക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്‌പോർട്ട് വിമാനമാണ് റോറ എയർഫോഴ്‌സ് സ്‌റ്റേഷനിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകമായി രക്ഷപ്പെട്ടു....

Popular this week