ന്യൂഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
എല്ലാവരും രാജ്യത്തെക്കുറിച്ച് ചിന്തിക്കൂ, എല്ലാ വിഷയവും ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തയാറാണ്. സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശത്തോട് കര്‍ഷകര്‍ ഇനിയും പ്രതികരിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം സമരത്തെ സര്‍ക്കാര്‍ നേരിടുന്ന രീതി ശരിയല്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, ശിരോമണി അകാലി ദള്‍ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.