തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കേരളത്തിലും മഴ കനത്തേക്കും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. എന്നാൽ ഒരു ജില്ലയിലും പ്രത്യേക അലർട്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അടുത്ത അഞ്ച് ദിവസത്തെ മഴ അറിയിപ്പ്
കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യത
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്11 ന് ശക്തമായ മഴക്ക് സാധ്യത
ബംഗാൾ ഉൾകടലിൽ ‘മോഖ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു
തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘മോഖ’ രൂപപ്പെട്ടു.
വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് അർധ രാത്രിയോടെ തീവ്രചുഴലിക്കാറ്റായി ( Severe Cyclonic Storm) മാറാൻ സാധ്യത.
മെയ് 12 രാവിലെയോടെ ദിശ മാറി വടക്ക് – വടക്ക് കിഴക്ക് സഞ്ചരിക്കാൻ തുടങ്ങുന്ന മോഖ വൈകുന്നേരത്തോടെ മധ്യ ബംഗാൾ ഉൾകടലിൽ അതി തീവ്രചുഴലിക്കാറ്റായി ( Very Severe Cyclonic Storm) ശക്തി പ്രാപിക്കാൻ സാധ്യത.
മെയ് 14 ഓടെ ശക്തി കുറയാൻ തുടങ്ങുന്ന മോഖ മെയ് 14 ന് രാവിലെ Cox’s Bazar ( ബംഗ്ലാദേശ് ) നും Kyaukpyu( മ്യാൻമർ ) ഇടയിൽ പരമാവധി 145 km/ hr വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രതാ നിർദേശം
11-05-2023: തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 85 കിലോമീറ്റർ വരെ വേഗതയിലും വൈകുന്നേരത്തോടെ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിലും; തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിലും ; വൈകുന്നേരത്തോടെ കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിലും ഉച്ചയ്ക്ക് ശേഷം മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിലും; ആൻഡമാൻ കടലിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും മണിക്കൂറിൽ 67 മുതൽ 75 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
12-05-2023: മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ – മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 135 കിലോമീറ്റർ വരെ വേഗതയിലും; തെക്കു-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രാവിലെ മുതൽ വൈകുന്നേരം വരെ മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിലും ; മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രാവിലെ മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിലും വൈകുന്നേരത്തോടെ മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 145 കിലോമീറ്റർ വരെ വേഗതയിലും ആൻഡമാൻ കടലിലും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
13-05-2023 : മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ: രാവിലെ : മണിക്കൂറിൽ 130 മുതൽ 140 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 155 കിലോമീറ്റർ വരെ വേഗതയിലും; വൈകുന്നേരത്തോടെ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ: മണിക്കൂറിൽ 140 മുതൽ 150 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 165 കിലോമീറ്റർ വരെ വേഗതയിലും; വടക്ക്-കിഴക്ക് ബംഗാൾ ഉൾക്കടൽ: രാവിലെ മുതൽ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിലും; രാവിലെ മുതൽ രാത്രി വരെ: വടക്ക്-കിഴക്ക് ബംഗാൾ ഉൾക്കടൽ: മണിക്കൂറിൽ 130 മുതൽ 140 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 155 കിലോമീറ്റർ വരെ വേഗതയിലും; മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ: മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിലും വൈകുന്നേരത്തിനു ശേഷം വേഗത കുറയുകയും ചെയ്യും. ; വടക്ക്-പടിഞ്ഞാറൻ & തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടൽ: മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 75 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത
14-05-2023 : മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രാവിലെ മണിക്കൂറിൽ 100-110 കി.മീ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 120 കി.മീ. വരെ വേഗതയിലും; വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഉച്ചയ്ക്ക് മുൻപ് മണിക്കൂറിൽ 125-135 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ150 വരെയും ഉച്ചകഴിഞ്ഞ് വേഗത ക്രമേണ കുറയുന്നു; വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 55-65 കി.മീ ചില അവസരങ്ങളിൽ 75 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
തെക്കു കിഴക്കൻ & മധ്യ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലുംമെയ് 11 വരെമത്സ്യത്തൊഴിലാളികൾ, ചെറുകിട കപ്പലുകൾ, ബോട്ടുകൾ, ട്രോളറുകൾ എന്നിവ പോകരുതെന്ന് നിർദ്ദേശമുണ്ട്. മത്സ്യത്തൊഴിലാളികൾ, ചെറുകിട കപ്പലുകൾ, ബോട്ടുകൾ, ട്രോളറുകൾ എന്നിവ മെയ് 12 മുതൽ 14 വരെ വടക്കുകിഴക്ക് & മധ്യ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും പോകരുതെന്ന് നിർദ്ദേശമുണ്ട്. മേല്‍പ്പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.