27.5 C
Kottayam
Sunday, June 7, 2026

പൊലീസ് ചികിത്സക്കെത്തിച്ചയാൾ ആശുപത്രിയിൽ അക്രമാസക്തനായി; ഒടുവിൽ കെട്ടിയിട്ട് ചികിത്സ

Must read

ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോലീസ് എത്തിച്ച രോഗി അക്രമാസക്തനായി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അക്രമാസക്തനായ യുവാവ് പിന്നീട് ഓടിരക്ഷപ്പെട്ടെങ്കിലും പോലീസ് ഇയാളെ പിടികൂടി വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. ഒടുവില്‍ കൈകാലുകള്‍ ബന്ധിച്ചശേഷമാണ് ചികിത്സ നല്‍കിയത്.

അടിപിടിയില്‍ പരിക്കേറ്റയാളെയാണ് പോലീസ് രാത്രി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ ജീവനക്കാരെ അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഈ രീതിയിലാണെങ്കില്‍ ചികിത്സിക്കാന്‍ ബുദ്ധിമുട്ടാകുമെന്നും യുവാവ് അക്രമിക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍ പോലീസിനെ അറിയിച്ചു. എന്നാല്‍, ഇതിനിടെ രോഗി ആശുപത്രിയില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു.

അത്യാഹിതവിഭാഗത്തില്‍നിന്ന് കടന്നുകളഞ്ഞ ഇയാളെ നാട്ടുകാരും പോലീസും നടത്തിയ തിരച്ചില്‍ സമീപത്തെ കാട്ടില്‍നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയും കൈകാലുകള്‍ കെട്ടിയിട്ടശേഷം ചികിത്സ നല്‍കുകയുമായിരുന്നു.

കൊട്ടാരക്കരയിലേതിന് സമാനമായ സംഭവമാണ് നെടുങ്കണ്ടത്ത് സംഭവിച്ചതെന്നായിരുന്നു ആശുപത്രിയിലെ ഡോക്ടര്‍ വിഷ്ണുരാജിന്റെ പ്രതികരണം. രാത്രി പോലീസുകാരാണ് പ്രതിയെ കൊണ്ടുവന്നത്. രക്തത്തില്‍ കുളിച്ച അവസ്ഥയിലുള്ള ഇയാൾ വന്നപ്പോള്‍ തന്നെ ആക്രമണസ്വഭാവത്തിലായിരുന്നു. ഈ രീതിയിലാണെങ്കില്‍ ചികിത്സിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് പോലീസിനോട് പറഞ്ഞു. ഇതിനിടെ അയാള്‍ ഓടി. പിന്നീട് പോലീസ് പിടികൂടി വീണ്ടും കാഷ്വാലിറ്റിയില്‍ എത്തിച്ചു. അപ്പോളും അയാള്‍ അക്രമാസക്തനായിരുന്നു. എല്ലാവരെയും ചീത്തവിളിച്ചു. പോലീസുകാര്‍ സുരക്ഷ നല്‍കാമെന്ന് ഉറപ്പുനല്‍കി. തുടര്‍ന്ന് കൈയും കാലും കെട്ടിയിട്ടാണ് ചികിത്സ നല്‍കിയതെന്നും ഡോക്ടര്‍ പറഞ്ഞു.

- Advertisement -

കഴിഞ്ഞദിവസം രാത്രി സുഹൃത്തുക്കളുമായി തര്‍ക്കമുണ്ടാക്കിയ യുവാവ് രണ്ട് വാഹനങ്ങള്‍ അടിച്ചുതകര്‍ത്തിരുന്നു. തുടര്‍ന്ന് വാഹന ഉടമ യുവാവിനെ കമ്പിവടി കൊണ്ട് മര്‍ദിച്ചു. ഈ മര്‍ദനത്തില്‍ പരിക്കേറ്റ യുവാവിനെ പിന്നീട് പോലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇയാളെ ഇടുക്കി മെഡിക്കല്‍ കോളേജിലും അവിടെനിന്ന് കോട്ടയത്തെ ആശുപത്രിയിലേക്കും മാറ്റി. യുവാവിനെതിരേ ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഇന്റിമേഷന്‍ ലഭിക്കുന്നമുറയ്ക്ക് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week