ഓച്ചിറ: തലയണയുടെ അടിയില്‍ വച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്നു തീ പടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ക്ക് പൊള്ളലേറ്റു. മെത്തയും തലയണയും കത്തി നശിച്ചു. പ്രയാര്‍ കാര്‍ത്തികയില്‍ മണികണ്ഠന് എന്നു വിളിക്കുന്ന ചന്ദ്ര ബാബു(53)വിനാണ് പൊള്ളലേറ്റത്. ഉദ്ദേഹത്തെ കായംകുളം ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചന്ദ്ര ബാബു മൊബൈല്‍ ഫോണ്‍ തലയണയുടെ അടിയില്‍ വച്ചശേഷം ഉറങ്ങുകയായിരുന്നു. ചുട്ടു പഴുത്ത മൊബൈല്‍ ഫോണില്‍ നിന്ന് തീ പിടിക്കുകയായിരുന്നു. മൊബൈല്‍ ഫോണിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നു കരുതുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News