പീഡനശ്രമം പുറത്തുപറയാതിരിക്കാന്‍ 17കാരിയെ കൊന്ന് കിടക്കയുടെ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച അമ്മാവനും അമ്മായിയും പിടിയില്‍

ന്യൂഡല്‍ഹി: പീഡനശ്രമം പുറത്തുപറയാതിരിക്കാന്‍ 17കാരിയെ കൊന്ന് കിടക്കയുടെ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച അമ്മാവനും അമ്മായിയും പിടിയില്‍. 51 കാരനായ വക്കീല്‍ പോഡറിനും 45കാരിയായ ഭാര്യക്കുമൊപ്പമായിരുന്നു 17കാരിയുടെ താമസം. ഇവരുടെ കൂടെ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടിയാണ് അരുംകൊല ചെയ്യപ്പെട്ടത്.

ഒക്ടോബര്‍ 23 മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലായിരുന്നുവെന്നും ഭര്‍ത്താവ് പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശ് ഗാസിയബാദിലെ അനാഥാലയത്തിലേക്ക് മാറ്റിയെന്ന് അമ്മായി പോലീസിനോട് പറഞ്ഞു. എന്നാല്‍ ഒക്ടോബര്‍ 23ന് ആ പേരില്‍ ഒരു പെണ്‍കുട്ടി അനാഥാലയത്തില്‍ എത്തിയിട്ടില്ലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനിടെ വക്കീല്‍ പോഡറിനെ കാണാതായി. ഇതോടെ പെണ്‍കുട്ടിയുടെ തിരോധാനവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

പിന്നീട് ബിഹാറിലെ ഒരു ബസ്സ്റ്റാന്റില്‍ നിന്ന് ഇയാളെ പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യല്‍ മരുമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി എതിര്‍ത്തെന്നും ഇയാള്‍ മൊഴി നല്‍കി. ഭാര്യ ഇക്കാര്യം അറിഞ്ഞതോടെ വഴക്കുണ്ടാക്കുകയും പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് തിരിച്ചയക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

എന്നാല്‍ പഠനം പൂര്‍ത്തിയാക്കാതെ തിരിച്ചുപോകില്ലെന്നും പീഡനശ്രമം പുറത്തുപറയുമെന്നും പെണ്‍കുട്ടി അറിയിച്ചു. ഇതോടെ വീട്ടില്‍ മൂവരും തമ്മില്‍ വഴക്ക് പതിവാകുകയും ഭാര്യ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ പോഡറിനോട് ആവശ്യപ്പെടുകയുമായിരുന്നു.

തുടര്‍ന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തി. വീടിന് പുറത്ത് ഭാര്യ കാവല്‍ നില്‍ക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ ശരീരത്തില്‍നിന്ന് രക്തം ഒഴുകിയതോടെ പുതപ്പില്‍ പൊതിഞ്ഞശേഷം കിടക്കയുടെ പെട്ടിയിലാക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News