KeralaNews

കോട്ടയത്ത് നന്നാക്കാന്‍ കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു

കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ നന്നാക്കാന്‍ കൊണ്ടുവന്ന മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു. കടയ്ക്കുള്ളില്‍ വച്ചാണ് മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചത്. കടയിലുണ്ടായിരുന്ന മൊബൈല്‍ ഷോപ്പ് ജീവനക്കാരും ഇതരസംസ്ഥാന തൊഴിലാളികളും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. കോട്ടയം നഗരത്തില്‍ കോഴിച്ചന്ത റോഡില്‍ എസ്.എന്‍ മൊബൈല്‍ ഷോപ്പിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഉച്ചയോടെ ആറോളം ഇതര സംസ്ഥാന തൊഴിലാളികള്‍ സ്ഥാപനത്തില്‍ എത്തുകയായിരുന്നു.

ഇവരുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണിന്റെ ബാറ്ററി ചാര്‍ജ് നില്‍ക്കാതെ വന്നതോടെ അത് പരിശോധിക്കാനിയി വന്നതായിരുന്നു. ഇതോടെ ജീവനക്കാരന്‍ ബാറ്ററി ഊരി പുറത്ത് വച്ച് ഫോണ്‍ പരിശോധിക്കുകയായിരുന്നു. എന്നാല്‍ ബാറ്ററി വീര്‍ത്തു നിന്നതിനാലാണ് ചാര്‍ജ് നില്‍ക്കാതിരുന്നത്. എന്നാല്‍ വീര്‍ത്തിരുന്ന ബാറ്ററി തൊഴിലാളികളില്‍ ഒരാള്‍ അമര്‍ത്തിയതോടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു.

ഇതോടൊപ്പം തീയും പടര്‍ന്നു. സ്ഥാപനത്തിലെ ജീവനക്കാരന്റെ തലമുടിയിലേയ്ക്കു തീ പടര്‍ന്നൂ. ഇതോടെ ഷോപ്പിനുള്ളിലുണ്ടായിരുന്നവര്‍ പുറത്തേയ്ക്ക് ചിതറിയോടി. ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടാകുന്നതായി നേരത്തെ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് നേരില്‍ കാണുന്നതെന്നു ഷോപ്പിന്റെ ഉടമ പറഞ്ഞു. അപകടം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button