മുംബൈ: രാജ്യത്തെ മൊബൈല്‍ ഡാറ്റയുടെ നിരക്ക് അടുത്ത മാര്‍ച്ച് മാസത്തിനുള്ളില്‍ 10 ശതമാനം വര്‍ദ്ധിച്ചേക്കുമെന്ന് സൂചന. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളാണ് ഇത്തരം ആലോചന നടത്തുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധി വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിരക്ക് വര്‍ദ്ധനയും ചര്‍ച്ചയാകുന്നത്.
ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി കഴിഞ്ഞ ദിവസം സുപ്രീം കോടതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ പത്ത് ശതമാനം കുടിശിക വരുന്ന മാര്‍ച്ച് 31 ന് മുന്‍പ് നല്‍കണം എന്നും നിര്‍ദേശമുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News