ട്രെയിനിൽ അടിവസ്ത്രം മാത്രം ധരിച്ച്‌ എംഎല്‍എ : ചോദ്യം ചെയ്ത സഹയാത്രക്കാരെ വെടിവെച്ച്‌ കൊല്ലുമെന്ന് ഭീഷണി

പട്‌ന :ബിഹാറിലെ ജെ.ഡി.യു എം.എല്‍.എ ഗോപാല്‍ മണ്ഡല്‍ ആണ് പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള തേജസ് രാജധാനി എക്‌സ്പ്രസില്‍ അടിവസ്ത്രം മാത്രം ധരിച്ച്‌ യാത്ര ചെയ്തത്. എം.എല്‍.എയുടെ വേഷവിധാനത്തെ ചോദ്യം ചെയ്ത സഹയാത്രക്കാരെ എംഎല്‍എ അസഭ്യം പറയുകയും വെടിവെച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്.

വ്യാഴാഴ്ച രാത്രി പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്കായിരുന്നു യാത്ര. അതേസമയം കടുത്ത പ്രമേഹരോഗിയായ എംഎല്‍എ പെട്ടെന്ന് ശൗചാലയത്തില്‍ പോകുന്നതിനിടെ വസ്ത്രം ധരിച്ചില്ലെന്നേയുള്ളൂവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെ യാത്ര ചെയ്തിരുന്ന കമ്പാർട്ട് മെന്റിലായിരുന്നുഎം എൽ എ അടിവസ്ത്രം മാത്രം ധരിച്ച്‌ യാത്ര ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News