30 C
Kottayam
Friday, May 17, 2024

മറ്റ് കുട്ടികളെ കാവൽ നിർത്തി; വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക കുടുങ്ങി

Must read

മിസോറി: കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഹൈസ്കൂള്‍ അധ്യാപിക അറസ്റ്റിലായി. അമേരിക്കയിലെ മിസോറിയിലാണ് സംഭവം. സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് 16 വയസുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടിരുന്ന സമയങ്ങളില്‍ മറ്റ് വിദ്യാര്‍ത്ഥികളെ കാവല്‍ നിര്‍ത്തിയിരുന്നു എന്നും കേസിലെ സാക്ഷി മൊഴികള്‍ വിശദമാക്കുന്നു.

പുലസ്കി കൗണ്ടിയിലെ ലാക്വി ഹൈസ്‍കൂളില്‍ ഗണിത അധ്യാപികയായ ഹെയ്ലി നിഷേൽ എന്ന അധ്യാപികയെയാണ് ജനുവരി അഞ്ചിന് അറസ്റ്റ് ചെയ്തത്. കുടുംബത്തോടൊപ്പം താമസിക്കാനെന്ന പേരില്‍ മിസോറിയില്‍ നിന്ന് ടെക്സസിലേക്ക് പോയ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും മിസോറിയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് അധികൃതര്‍. കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ പ്രകാരമുള്ള കുറ്റങ്ങളും, ബലാത്സംഗം, ശിശുപീഡനം തുടങ്ങിയവും അധ്യാപികക്കെതിരെ ചുമത്തിയിട്ടുണ്ട്. 

സ്കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിയാണ് 26 വയസുകാരിയായ അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. പീഡനത്തിനിരയായ വിദ്യാര്‍ത്ഥി കാര്യങ്ങള്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് ഈ വിദ്യാര്‍ത്ഥി മൊഴി നല്‍കി. 16 വയസുകാരന്റെ ശരീരത്തിലുണ്ടായ പോറലുകള്‍ അധ്യാപികയുടെ ലൈംഗിക പീഡന സമയത്ത് സംഭവിച്ചതാണെന്ന് കുട്ടി വെളിപ്പെടുത്തിയിരുന്നുവെന്നും ഈ മൊഴിയിലുണ്ട്.

അതേസമയം വിദ്യാര്‍ത്ഥികളുമായി കൂടുതല്‍ അടുത്ത് ഇടപഴകുന്ന രീതിയായിരുന്നു ഹെയ്ലിക്ക് ഉണ്ടായിരുന്നതെന്നും ഇക്കാര്യം സ്കൂള്‍ പ്രിന്‍സിപ്പലിനും സൂപ്രണ്ടിനും അറിയാമായിരുന്നുവെന്നും നേരത്തെ താക്കീത് ചെയ്തിരുന്നുവെന്നും കോടതിയിലെ കേസ് രേഖകള്‍ പറയുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ ഡിസംബറില്‍ അധ്യാപികയുടെ ഫോണ്‍ പരിശോധിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വാറണ്ട് സമ്പാദിച്ചിരുന്നു. ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ മടിയൊന്നും കൂടാതെ അവര്‍ ഫോണ് നല്‍കിയെന്നും എന്നാല്‍ പിന്നീട് അഭിഭാഷകന്റെ നിര്‍ദേശ പ്രകാരം അതിന്റെ പാസ്‍വേഡ് വെളിപ്പെടുത്താന്‍ വിസമ്മതിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇലക്ട്രോണിക് സര്‍വൈലന്‍സ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഫോണ്‍ പരിശോധിച്ചപ്പോള്‍ പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മില്‍ തങ്ങളുടെ ബന്ധത്തെക്കുറിച്ച് സംസാരിക്കുന്ന ചാറ്റുകള്‍ കണ്ടെത്തിയെന്ന് കേസ് രേഖകള്‍ പറയുന്നുണ്ട്. എന്നാല്‍ ആരോപണങ്ങൾ അധ്യാപിക നിഷേധിച്ചു.

കേസ് നടപടികള്‍ പുരോഗമിക്കവെ ഡിസംബര്‍ എട്ടാം തീയ്യതി അധ്യാപിക മിസോറിയില്‍ നിന്ന് പോയത്. അറസ്റ്റ് ഒഴിവാക്കാനായിരുന്നു ഇതെന്നാണ് അധികൃതരുടെ വാദം. എന്ന് മടങ്ങിയെത്തും എന്ന് അറിയിക്കാതെയായിരുന്നു യാത്ര. അതേസമയം വിദ്യാര്‍ത്ഥിയുടെ അച്ഛന് ഇക്കാര്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നെന്ന് ആരോപിച്ച് ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. ആരോപണ വിധേയനായ അധ്യാപിക മിസോറിയില്‍ നിന്ന് പോകുന്നതിന് മുമ്പ് വീട്ടിൽ വന്ന് മകനെ സന്ദര്‍ശിച്ചതായി ഇയാള്‍ പറ‌ഞ്ഞു. അതേസമയം താന്‍ കുറ്റക്കാരനല്ലെന്നാണ് അച്ഛന്റെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week