29.5 C
Kottayam
Monday, May 13, 2024

കാണാതായ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വീട്ടിലെ കിണറ്റില്‍ അഴുകിയ നിലയില്‍; ദുരൂഹത

Must read

തിരുവനന്തപുരം: കീഴാരൂരില്‍ നിന്നു കാണാതായ യുവാവിന്റെ മൃതദേഹം സുഹൃത്തിന്റെ വീട്ട് മുറ്റത്തെ കിണറ്റില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ വന്‍ ദുരൂഹത. നെയ്യാറ്റിന്‍കര കീഴാറൂര്‍ സ്വദേശി ഷാജി (28)യുടെ മൃതദേഹമാണ് സുഹൃത്തിന്റെ വീട്ടിലെ കിണറില്‍ നിന്നും അഴുകിയ നിലയില്‍ കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്പാണ് ഷാജിയെ കാണാതായത്. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week