News
സ്‌പൈഡര്‍ മാനെപോലെ ചുമരില്‍ അനായാസം കയറി പോകുന്ന ഏഴുവയസുകാരന്‍! വീഡിയോ കാണാം
സ്പൈഡര്‍ മാനെപ്പോലെ ചുമരുകളില്‍ അനായാസം കയറി പോകുന്ന ഏഴുവയസ്സുകാരന്‍. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലുള്ള യശരഥ് സിങ് കൗറാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. സ്പൈഡര്‍മാന്‍ സിനിമ കണ്ടതിന് ശേഷമാണ് തനിക്ക് ചുമരുകളില്‍ കയറാന്‍ താത്പര്യം തോന്നിതയതെന്നാണ് യശരഥ് പറയുന്നത്. ‘ആദ്യം വീട്ടിലാണ് ഇത് ചെയ്ത് നോക്കിയത്. ആദ്യമൊക്കെ താഴെ വീണു. എന്നാല്‍ അവസാനം ഭിത്തിയില്‍ അള്ളിപ്പിടിച്ച് കയറാന്‍ പഠിച്ചു’- യശരഥ് പറയുന്നു.
ആദ്യം വീട്ടുകാര്‍ സ്പൈഡര്‍മാന്‍ മോഹത്തെ നിരുത്സാഹപ്പെടുത്തിയെങ്കിലും യശ്വന്ത് സ്ഥരിമായി ഇത് ചെയ്യുന്നതുകണ്ട് പിന്നീട് വഴക്കുപറയുന്നത് നിര്‍ത്തി. താഴെ വീഴുമെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ ചാടി മാറും എന്നും യശരഥ് പറയുന്നു. ഐപിഎസ് ഓഫീസര്‍ ആകണമെന്നാണ് യശരഥിന്റെ ആഗ്രഹം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News