കോട്ടയം കാണക്കാരിയില്‍ നിന്നും കാണാതായ മൂന്നു വിദ്യാര്‍ത്ഥികളെ കണ്ടെത്തി

കോട്ടയം: കാണാക്കാരിയില്‍ നിന്നും കാണാതായ മൂന്നു വിദ്യാര്‍ത്ഥികളെയും കണ്ടെത്തി.അര്‍ത്തുങ്കലില്‍ നിന്നാണ് മൂന്നു പേരെയും ലഭിച്ചത്.കുട്ടികള്‍ സുരക്ഷിതരാണ്. കാണക്കാരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ശ്രീരാജ്, സനു ബാബു, അന്‍സില്‍ എന്നിവരെയാണ് കാണാതായത്.

ഇന്ന് ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിയ്ക്കുകയായിരുന്നു.സമാനമായി രീതിയില്‍ ചേര്‍ത്തലയില്‍ നിന്നും രണ്ടു പെണ്‍കുട്ടികളെ കാണാതായത് പരിഭ്രാന്തി പടര്‍ത്തിയിരുന്നു. കുറുപ്പം കുളങ്ങരയില്‍ നിന്ന് ഇരുവരെയും കണ്ടെത്തിയിരുന്നു. ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് വൈകിട്ട് നാല് മണിക്ക് ശേഷം കാണാതായത്. ഉടന്‍ തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News