60 ദിവസത്തിനുള്ളില്‍ വിധിച്ചത് 6 ശിക്ഷ,അതിവേഗ ശിക്ഷയില്‍ മാതൃകയായി കാസര്‍കോഡ് പോക്‌സോ കോടതി

കാസര്‍കോട്: അതിവേഗം വിധി പുറപ്പെടുവിച്ച് കാസര്‍കോട് പോക്സോ കോടതി. 60 ദിവസത്തിനിടെ 6 ശിക്ഷാവിധികളാണ് പോക്സോ കോടതി പുറപ്പെടുവിച്ചത്. രാജ്യത്തെ മിക്ക കോടതികളിലും കേസുകള്‍ വിധി തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുമ്പോഴാണ് കാസര്‍കോട് പോക്സോ കോടതി അതിവേഗത്തില്‍ വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ വിചാരണ പൂര്‍ത്തിയാക്കി 64 കേസുകളിലെ കുറ്റക്കാര്‍ക്കാണ് കാസര്‍കോട്ടെ പോക്സോ കോടതി ശിക്ഷ വിധിച്ചത്. കൂടാതെ പോക്സോ നിയമത്തിലെ 5, 6 വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്ലാം കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.

ചുള്ളിക്കര ജിഎല്‍പി സ്‌കൂളിലെ അധ്യാപകന്‍ രാജന്‍ നായര്‍ ഒന്‍പതു വയസുകാരിയെ ക്ലാസ് മുറിയില്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2020 ജനുവരി 25 നാണ് വിധി പ്രഖ്യാപിച്ചത്. ഈ കേസില്‍ ഇയാള്‍ക്ക് 20 വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴ അടയക്കാനുമാണ് വിധിച്ചത്. ഇരയ്ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. 2018 ഒക്ടോബര്‍ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി .ശശികുമാറാണ് ശിക്ഷ വിധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News