കണ്ണൂര്‍: പയ്യന്നൂരില്‍ ബസ് ഫീസ് അടച്ചില്ലെന്നാരോപിച്ച് എട്ടാം ക്ലാസുകാരനെ സ്‌കൂള്‍ ബസില്‍നിന്ന് ഷര്‍ട്ടില്‍ പിടിച്ച് വലിച്ചിറക്കി അപമാനിച്ച് വിട്ടെന്ന് പരാതി. തിങ്കളാഴ്ച പ്രവേശനോത്സവം കഴിഞ്ഞ് ഉച്ചയോടെ വീട്ടിലേക്ക് മടങ്ങാന്‍ ബസില്‍ കയറിയപ്പോഴാണ് ബസ് ജീവനക്കാരനായ ഇസ്മയില്‍ വിദ്യാര്‍ഥിയെ ഇറക്കി വിട്ടത്.
തുടര്‍ന്ന് ഓഫിസ് റൂമിലേക്ക് കൊണ്ടുപോയി ചീത്ത വിളിച്ചു. സംഭവത്തിനുശേഷം അപരിചിതനായ ആളുടെ ബൈക്കില്‍ കയറ്റി വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ഥി പറയുന്നത്. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. എന്നാല്‍ സംഭവം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

